12/5/17

1992 Dec 6

ബാബരി ഒരു കളങ്കമാണ് ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റ തീരാത്ത കളങ്കം

കാൽ നൂറ്റാണ്ടിന് ഇപ്പുറവും നീറിക്കൊണ്ടിരിക്കുന്ന ഉണങ്ങാത്ത മുറിവ് , അത് പക്ഷെ ന്യൂനപക്ഷ മുസ്ലിം സമൂഹത്തിന് മേൽ ഹിന്ദുത്വ വർഗീയ ശക്തികൾ ഏൽപ്പിച്ച മുറിവല്ല ഇന്ത്യയെന്ന വികാരത്തിൽ  ജീവിക്കുന്ന ഓരോ മനുഷ്യൻ മാരുടെയും ഹൃദയത്തിനേറ്റ മുറിവാണ് മതേതര മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നവരുടെ ഹൃദയത്തിൽ ഇന്നും കെടാതെ കിടക്കുന്ന കനലാണ്. അത് ഉണ്ടാക്കി തീർത്തതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഇന്ത്യൻ ദേശീയതയുടെ വക്താക്കളെന്ന് നടിക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയുടെ കാവലാളുകൾ എന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികൾക്ക് തന്നെയാണ്.

നൂറ്റാണ്ടുകളോളം ഒരു സമൂഹത്തിന്റെ അരാധനാ കർമങ്ങൾക്ക് സാക്ഷ്യം വഹിച്ച ബാബരിയുടെ മിനാരങ്ങൾ വളരെ ആസൂത്രിതമായി തന്നെ തച്ചു തകർത്തപ്പോൾ ഇന്നത്തെ ഫാസിസ്റ്റ് വർഗീയ ഭരണ വർഗത്തിന്റെ മുൻകാമികൾക്ക് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. തുടർന്നുണ്ടായ കലാപങ്ങളും മനുഷ്യ കുരുതികളും ആസൂത്രണം ചെയ്ത്   അധികാരം നേടിയ അവർ ബലി കൊടുത്തത് ഇന്ത്യയുടെ മതേതര മൂല്യങ്ങളെയാണ്.  ഒരിക്കലും അവസാനിക്കാത്ത വർഗീയതയുടെ കനലുകളാണ് അവർ ഇന്ത്യയുടെ ആത്മാവിലേക്ക് കോരിയിട്ടത്.

വർഗീയതയുടെ വിഷവിത്തുകൾ പാകി ഒരു മഹാഭൂരിപക്ഷത്തെ ഇളക്കിവിട്ട് ഇവർ അധികാരം നേടിയത് മുതൽ ഫാസിസ്റ്റ് ശക്തികളുടെ പിടി  ഇന്ത്യൻ ജനതയുടെ കഴുത്തിന് വീഴാൻ തുടങ്ങിയതാണ്, ഏറ്റവും ഒടുവിൽ വർത്തമാനകാല ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇടപെടലുകൾ പോലും അതിന്റെ തുടർച്ചയാണ് ഹിന്ദുത്വ വാതവും ഹിന്ദു രാഷ്ട്രവും പറഞ്ഞ് ഇന്നത് നമ്മുടെ ഭക്ഷണത്തിലും വസ്ത്രത്തിലും കൈവെച്ചിരിക്കുന്നു. വർഗീയത അടിച്ചമർത്താൻ ഇച്ചാശക്തിയുള്ള ഒരു ഭരണകൂടം നമുക്കുണ്ടായിരുന്നെങ്കിൽ ഒരു പാട് ജീവനുകൾ ഇന്ത്യക്ക് നഷ്ട പെടില്ലായിരുന്നു.

ഇനിയും ഒരു ബാബരി തകരാതിരിക്കാൻ ഫാസിസത്തിന്റെ വടിവാളുകൾ ഇന്ത്യയുടെ മാറ് പിളർന്ന് മുസ്ലിം മിന്റെയും ദളിതരുടെയും ജീവൻ എടുക്കാതിരിക്കാൻ ഈ ഫാസിസ്റ്റ് ശക്തികളെ ചെറുത്തെ മതിയാകു.

December 5

ഇന്ന് December 5
world Soil day,

നല്ല തിരക്കിലായിരുന്നു അതുകൊണ്ട് ഇപ്പോഴാണ് അറിഞത് ഈ ദിവസം തീരാറായി പെട്ടെന്ന് ഫേസ് ബുക്കിൽ ഒരു പോസ്റ്റിടണം

മണ്ണിൽ ചവിട്ടിയ കാലം മറന്നു കുഞ്ഞു മക്കളുപോലും മണ്ണിൽ ചവിട്ടുന്നത് കണ്ടാൽ കണ്ണുരുട്ടും അത് പിന്നെ ഈ ശീതികരിച്ച ഓഫീസും വീടും കാറും സൗകര്യങ്ങളും ഉള്ളപ്പോൾ എന്തിന് മണ്ണ് ,
മുറ്റം പോലും ഇന്റർ ലോക്ക് ചെയ്തത് മണ്ണിൽ ചവിട്ടാൻ കൊതിയില്ലാഞ്ഞിട്ടല്ല വീട് ഭംഗി പോകരുതല്ലൊ.

നാട്ടുകാരൊക്കെ അറിഞ്ഞോ ആവൊ ?  ഫേസ് ബുക്ക് പോസ്റ്റ കാണുമ്പോൾ മനസിലായികൊള്ളും അല്ലെങ്കിൽ തന്നെ അവരൊക്കെ അറിഞ്ഞിട്ടെന്ത് ഒരു ലൈക്ക് പോലും കിട്ടില്ല,

അറിഞ്ഞു കാണില്ല
അവർ പാടത്തും പറമ്പിലും മണ്ണിൽ പണിയെടുക്കുകയല്ലെ ചേറും ചെളിയും ചവിട്ടി മണ്ണിനെ അറിഞ്ഞ് ജീവിക്കയല്ലെ ഫേസ്ബുക്കിൽ കയറാനും ഇതൊക്കെ അറിയാനും അവർക്കെവിടെ നേരം

അവർക്ക് എന്നും മണ്ണിന്റെ ദിനമാണ്,
എന്നും  മണ്ണിന്റെ മണമാണ്.

11/11/17

ഇന്നിൽ ജീവിക്കണം

ഇന്നലെ നാം ജീവിച്ചുവോ ?
തിരിഞ്ഞു നോക്കിയാൽ സുന്ദരമായി ആസ്വദിച്ച് ജീവിച്ചവരുണ്ടാകാം അവർ ഇന്നലെകളെ ഇന്നായി ആസ്വദിച്ചവരാണ്, ഭാഗ്യവാൻമാർ. പക്ഷെ ആസ്വദിക്കാതെ പോയവന്ന് നഷ്ടം. ഇന്നിന്റെ ഓരോ സെക്കന്റും എത്ര വിലപെട്ടതാണെന്ന് തിരിച്ചറിയാൻ വേണ്ടിയെങ്കിലും അത് തീരാനഷ്ടമായി തന്നെ കിടക്കട്ടെ. ഇന്നിൽ ജീവിക്കേണ്ടവന്  ഇന്നലെകളിൽ ജീവിക്കാനാകുമോ? അതിന് ശ്രമിച്ചാൽ തന്നെ അത് നാളെയുടെ ഇന്നലെകളെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ എഴുതി ചേർക്കാനല്ലാതെ മറെറന്ത് നേടാനാകും.
നാളെ നാം ജീവിക്കുമോ ?
അത് പ്രതീക്ഷയാണ് സുന്ദരമായ സ്വപ്നങ്ങൾക്ക് നിറം പകരുന്ന വെറും പ്രതീക്ഷ. വരാനിരിക്കുന്ന നിമിഷങ്ങൾക്ക്  സൗന്ദര്യം നൽകാൻ അതുവരെ നമ്മുടെ ജീവന്റെ തുടിപ്പുകൾ അവശേഷിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ അത് പക്ഷെ നാളെയുടെ ഇന്ന് കളാണെങ്കിൽ പിന്നെ എന്തിന് ഇന്നു തന്നെ നാം നാളെക്ക് വേണ്ടി ജീവിക്കണം ?
ഇല്ലായ്മയിലെ ഇല്ലായ്മ തിരയാൻ ചൂട്ട് കത്തിച്ച് ഇറങ്ങണോ ?
പക്ഷെ ഇന്ന്
ജീവിക്കുന്നെങ്കിൽ ഇന്നിന്റെ എല്ലാ സൗന്ദര്യത്തേയും ആസ്വദിച്ച് ഓരോ നിമിഷങ്ങളിലും ജീവിക്കുക
എല്ലാവരെയും എല്ലാത്തിനേയും സ്നേഹിച്ച് ജീവിതം ആസ്വദിക്കുക
നാളെയുടെ ഇന്നലെകൾ നമുക്ക് നഷ്ടപെടാതിരിക്കാൻ.
'Be happy for this moment. This moment is your life'

11/4/17

നമുക്ക് പ്രണയിക്കാം


ഒരാളെ എല്ലാം മറന്ന് പ്രണയിച്ചു നോക്കൂ

പിന്നെ അയാളുടെ ഇഷ്ടങ്ങളെല്ലാം നമ്മുടെ ഇഷ്ടങ്ങളാണ് ഇഷ്ടക്കേടുകൾ ഒക്കെയും നമുക്കും ഇഷ്ടക്കേടുകളാണ് . എല്ലാ സമയവും അയാളെ ഓർത്ത് നടക്കലാണ് പ്രവർത്തികളെല്ലാം പ്രണയഭാജനത്തിന്റെ സന്തോഷത്തിനായിരിക്കും എത്രമേൽ പ്രണയം കൂടുന്നുവോ അത്രമേൽ അവർക്ക് വേണ്ടി മാത്രം, അവരുടെ സന്തോഷത്തിന് വേണ്ടി മാത്രമായ് മാറും ഓരോ പ്രവർത്തിയും, അവരെ സന്തോഷിപ്പിക്കാൻ കഴിയുന്ന തെല്ലാം ചെയ്യും വേദനിപ്പിക്കാതിരിക്കാൻ കഴിവതും ശ്രമിക്കും

പ്രണയം അങ്ങിനെയാണ് അല്ലെങ്കിൽ പ്രണയം അതാണ്.

ഇനി മറിച്ച് ഒരു അധികാരിക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ എന്താ കഥ ?

എപ്പോഴും ജോലി ചെയ്യാൻ പറയുന്ന ഇടക്കൊക്കെ ശിക്ഷിക്കുന്ന ശാസിക്കുന്ന ഒരാൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ എത്രമാത്രം ആത്മാർത്ഥത കാണും അവരറിയാതെ പല നിയമങ്ങളും തെറ്റിചെന്നിരിക്കും. പലതും മറക്കും മനപ്പൂർവ്വവും അല്ലാതെയും

അതു കൊണ്ട് നമുക്ക് എല്ലാം മറന്ന് പ്രണയിക്കാം ദൈവത്തെ

ദയ പെട്ട് കൊണ്ടുള്ള ഈ കപട ഭക്തിയേക്കാൾ നല്ലത് അതല്ലെ.

ദൈവത്തിന് ഇഷ്ടവും അതായിരിക്കില്ലെ ?

ലാഭം

കൈവിട്ട് പോയതൊക്കെയും
വൻ നഷ്ടങ്ങളായിരുന്നു.
ആ നഷ്ടങ്ങൾക്ക് മനസിനെ കുത്തി നോവിക്കാൻ കഴിവുണ്ടായിരുന്നു 
പക്ഷെ
ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ
ചിലതെല്ലാം ലാഭങ്ങൾ തന്നെയാണ്

10/23/17

മതം പറയുന്നവർ

ഫോട്ടോ പണ്ട് ഹറാമായിരുന്നു ഹജ്ജിനുപോകാന്‍ പാസ്പോര്‍ട്ട് എടുക്കാന്‍ ഫോട്ടോ വേണ്ടിവന്നപ്പോള്‍ ഫോട്ടോ ഹലാലായി; അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല; മാമുക്കോയ തുറന്നടിക്കുന്നു
http://dhunt.in/2ZxEn?s=a&ss=pd
..........................................................................

മതം പറയുന്നവർ അവർ സിനിമാക്കാരായാലും മതപൺഡിതർ ആയാലും പറയുന്നതിലെ സത്യവും യുക്തിയും ആണ് നമ്മൾ കാണേണ്ടത് അല്ലാതെ ദീൻ പറയാൻ സാധാരണക്കാരന് അവകാശമില്ലെന്നും അതിന് ഞങ്ങളുണ്ടെന്നുമുള്ള മുസ്ലിയാമാരുടെ ചിന്താഗതി ശരിയല്ല

മാമുക്കോയ പറഞ്ഞുവെക്കുന്ന തൊക്കെയും വളരെ ശരിയാണ് മതം നിങ്ങൾക്ക് പൂർത്തീകരിച്ചു തന്നിരിക്കുന്നു എന്ന് പറഞ്ഞ് പഠിപ്പിച്ച് തന്നവർ തന്നെ അതിൽ അവരുടെ സൗകര്യാർതം മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു അവർക്ക് ഈ ഭൗതിക ലോകത്ത് സുഖലോലുപരായി കഴിയാനായി മത നിയമങ്ങളെ മാറ്റി കൊണ്ടിരിക്കുന്നു

പണ്ട് പലിശ ഹറാം എന്ന് പ്രസംഗിച്ചും പഠിപ്പിച്ചും നടന്നവർ ഇന്ന് ബാങ്ക് പലിശയും ലക്ഷങ്ങളുടെ വാഹന ഇൻഷുറൻസും എടുത്ത് ജീവിക്കുന്നു അതിന് അനുകൂലമായ മസ്അലകൾ ഇറക്കുന്നു എന്നിട്ട് അനുയായികളോട് പലിശ ഹറാം എന്ന് ഘോര ഘോരം പ്രസംഗിക്കുന്നു

ഫോട്ടോ പ്രദർശനം പാടില്ല എന്ന് പറഞവർ ഓരോ പരിപാടിക്കും നേതാക്കളുടെ ഫ്ലക്സ് ബോർഡുകൾ പ്രദർശിപ്പിക്കുന്നു അവരുടെ സമ്മേളനങ്ങളിലും ഓഫീസുകളിലും പണ്ഡിതരുടെ ഫോട്ടോ ചുമരുകളിൽ സൂക്ഷിക്കുന്നു

ഈ പണ്ഡിത വർഗ്ഗം തന്നെ അവരെ കുറിച്ചുള്ള മദ്ഹ് ഗാനങ്ങൾ ഇറക്കുന്നു അതും എല്ലാ പാശ്ചാത്യ മ്യൂസിക്ക് ഉപകരണങ്ങളുടെയും അകമ്പടിയോടെ അത് അനുയായികളെ കേൾപ്പിക്കുകയും അവരെ കൊണ്ട് പാടിക്കുകയും ചെയ്യുന്നു എന്നിട്ട് അവരു തന്നെ മ്യൂസിക് ഹറാമാണെന്ന് പഠിപ്പിക്കുന്നു

സാധാരണക്കാരൻ അല്ലെങ്കിൽ മതം പഠിക്കേണ്ടവർ ഇനി ആരിൽ നിന്ന് പഠിക്കണം ഇനിയും ഒരു പ്രവാചകനെ പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ, പിന്നെ ഈ പണ്ഡിത വർഗ്ഗം അല്ലാതെ മതം പഠിച്ചവരെ അല്ലെങ്കിൽ പഠിപ്പിക്കുന്നവരെ തേടി കണ്ടെത്തണം മതമേതെന്നും എന്തെന്നും അറിഞ്ഞവർ അറിഞ്ഞത് പറഞ്ഞു കൊടുക്കുന്നവർ അവരിവിടെ ഉണ്ട് അവരിലേക്ക് എത്തിപെടണം അങ്ങിനെയുള്ളവരെ അന്വേഷിച്ച് കണ്ടെത്തണം അതിനു പക്ഷെ ഇവരുടെ വേലിക്കെട്ടുകൾക്ക് പുറത്ത് കടക്കേണ്ടി വരും 

അല്ലെങ്കിൽ ആയിരം സംശയങ്ങളുമായി ഈ കളി കണ്ടിരിക്കാം

10/21/17

താജ് മഹൽ

പൊളിച്ചു മാറ്റാം നിങ്ങൾക്ക് പക്ഷെ അതിന് മുമ്പ് ഇന്ത്യയുടെ ചോരയൊലിക്കുന്ന മുറിവുകളിൽ മരുന്ന് വെക്കാൻ കഴിയുമെങ്കിൽ

കോടികളുടെ പ്രതിമകൾ പണിയാം ഭാരത മക്കൾ വിശന്നു മരിക്കുന്നില്ല എന്ന ഉറപ്പുണ്ടെങ്കിൽ

സത്യം പറയുന്ന പേനകളുടെ മുനയൊടിക്കുന്നതിനു് മുമ്പ് ഒന്നു തിരിഞ്ഞു നോക്കുക നിങ്ങൾ ചെയ്തു കൂട്ടിയ കൊള്ളരുതായ്മയിൽ ജനം വലയുന്നില്ലേ എന്ന്

മറക്കില്ല, പൊറുക്കില്ല, ഒരിക്കലും ജനം എന്ന മഹാശക്തി.