12/5/17

1992 Dec 6

ബാബരി ഒരു കളങ്കമാണ് ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റ തീരാത്ത കളങ്കം

കാൽ നൂറ്റാണ്ടിന് ഇപ്പുറവും നീറിക്കൊണ്ടിരിക്കുന്ന ഉണങ്ങാത്ത മുറിവ് , അത് പക്ഷെ ന്യൂനപക്ഷ മുസ്ലിം സമൂഹത്തിന് മേൽ ഹിന്ദുത്വ വർഗീയ ശക്തികൾ ഏൽപ്പിച്ച മുറിവല്ല ഇന്ത്യയെന്ന വികാരത്തിൽ  ജീവിക്കുന്ന ഓരോ മനുഷ്യൻ മാരുടെയും ഹൃദയത്തിനേറ്റ മുറിവാണ് മതേതര മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നവരുടെ ഹൃദയത്തിൽ ഇന്നും കെടാതെ കിടക്കുന്ന കനലാണ്. അത് ഉണ്ടാക്കി തീർത്തതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഇന്ത്യൻ ദേശീയതയുടെ വക്താക്കളെന്ന് നടിക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയുടെ കാവലാളുകൾ എന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികൾക്ക് തന്നെയാണ്.

നൂറ്റാണ്ടുകളോളം ഒരു സമൂഹത്തിന്റെ അരാധനാ കർമങ്ങൾക്ക് സാക്ഷ്യം വഹിച്ച ബാബരിയുടെ മിനാരങ്ങൾ വളരെ ആസൂത്രിതമായി തന്നെ തച്ചു തകർത്തപ്പോൾ ഇന്നത്തെ ഫാസിസ്റ്റ് വർഗീയ ഭരണ വർഗത്തിന്റെ മുൻകാമികൾക്ക് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. തുടർന്നുണ്ടായ കലാപങ്ങളും മനുഷ്യ കുരുതികളും ആസൂത്രണം ചെയ്ത്   അധികാരം നേടിയ അവർ ബലി കൊടുത്തത് ഇന്ത്യയുടെ മതേതര മൂല്യങ്ങളെയാണ്.  ഒരിക്കലും അവസാനിക്കാത്ത വർഗീയതയുടെ കനലുകളാണ് അവർ ഇന്ത്യയുടെ ആത്മാവിലേക്ക് കോരിയിട്ടത്.

വർഗീയതയുടെ വിഷവിത്തുകൾ പാകി ഒരു മഹാഭൂരിപക്ഷത്തെ ഇളക്കിവിട്ട് ഇവർ അധികാരം നേടിയത് മുതൽ ഫാസിസ്റ്റ് ശക്തികളുടെ പിടി  ഇന്ത്യൻ ജനതയുടെ കഴുത്തിന് വീഴാൻ തുടങ്ങിയതാണ്, ഏറ്റവും ഒടുവിൽ വർത്തമാനകാല ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇടപെടലുകൾ പോലും അതിന്റെ തുടർച്ചയാണ് ഹിന്ദുത്വ വാതവും ഹിന്ദു രാഷ്ട്രവും പറഞ്ഞ് ഇന്നത് നമ്മുടെ ഭക്ഷണത്തിലും വസ്ത്രത്തിലും കൈവെച്ചിരിക്കുന്നു. വർഗീയത അടിച്ചമർത്താൻ ഇച്ചാശക്തിയുള്ള ഒരു ഭരണകൂടം നമുക്കുണ്ടായിരുന്നെങ്കിൽ ഒരു പാട് ജീവനുകൾ ഇന്ത്യക്ക് നഷ്ട പെടില്ലായിരുന്നു.

ഇനിയും ഒരു ബാബരി തകരാതിരിക്കാൻ ഫാസിസത്തിന്റെ വടിവാളുകൾ ഇന്ത്യയുടെ മാറ് പിളർന്ന് മുസ്ലിം മിന്റെയും ദളിതരുടെയും ജീവൻ എടുക്കാതിരിക്കാൻ ഈ ഫാസിസ്റ്റ് ശക്തികളെ ചെറുത്തെ മതിയാകു.

December 5

ഇന്ന് December 5
world Soil day,

നല്ല തിരക്കിലായിരുന്നു അതുകൊണ്ട് ഇപ്പോഴാണ് അറിഞത് ഈ ദിവസം തീരാറായി പെട്ടെന്ന് ഫേസ് ബുക്കിൽ ഒരു പോസ്റ്റിടണം

മണ്ണിൽ ചവിട്ടിയ കാലം മറന്നു കുഞ്ഞു മക്കളുപോലും മണ്ണിൽ ചവിട്ടുന്നത് കണ്ടാൽ കണ്ണുരുട്ടും അത് പിന്നെ ഈ ശീതികരിച്ച ഓഫീസും വീടും കാറും സൗകര്യങ്ങളും ഉള്ളപ്പോൾ എന്തിന് മണ്ണ് ,
മുറ്റം പോലും ഇന്റർ ലോക്ക് ചെയ്തത് മണ്ണിൽ ചവിട്ടാൻ കൊതിയില്ലാഞ്ഞിട്ടല്ല വീട് ഭംഗി പോകരുതല്ലൊ.

നാട്ടുകാരൊക്കെ അറിഞ്ഞോ ആവൊ ?  ഫേസ് ബുക്ക് പോസ്റ്റ കാണുമ്പോൾ മനസിലായികൊള്ളും അല്ലെങ്കിൽ തന്നെ അവരൊക്കെ അറിഞ്ഞിട്ടെന്ത് ഒരു ലൈക്ക് പോലും കിട്ടില്ല,

അറിഞ്ഞു കാണില്ല
അവർ പാടത്തും പറമ്പിലും മണ്ണിൽ പണിയെടുക്കുകയല്ലെ ചേറും ചെളിയും ചവിട്ടി മണ്ണിനെ അറിഞ്ഞ് ജീവിക്കയല്ലെ ഫേസ്ബുക്കിൽ കയറാനും ഇതൊക്കെ അറിയാനും അവർക്കെവിടെ നേരം

അവർക്ക് എന്നും മണ്ണിന്റെ ദിനമാണ്,
എന്നും  മണ്ണിന്റെ മണമാണ്.