11/11/17

ഇന്നിൽ ജീവിക്കണം

ഇന്നലെ നാം ജീവിച്ചുവോ ?
തിരിഞ്ഞു നോക്കിയാൽ സുന്ദരമായി ആസ്വദിച്ച് ജീവിച്ചവരുണ്ടാകാം അവർ ഇന്നലെകളെ ഇന്നായി ആസ്വദിച്ചവരാണ്, ഭാഗ്യവാൻമാർ. പക്ഷെ ആസ്വദിക്കാതെ പോയവന്ന് നഷ്ടം. ഇന്നിന്റെ ഓരോ സെക്കന്റും എത്ര വിലപെട്ടതാണെന്ന് തിരിച്ചറിയാൻ വേണ്ടിയെങ്കിലും അത് തീരാനഷ്ടമായി തന്നെ കിടക്കട്ടെ. ഇന്നിൽ ജീവിക്കേണ്ടവന്  ഇന്നലെകളിൽ ജീവിക്കാനാകുമോ? അതിന് ശ്രമിച്ചാൽ തന്നെ അത് നാളെയുടെ ഇന്നലെകളെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ എഴുതി ചേർക്കാനല്ലാതെ മറെറന്ത് നേടാനാകും.
നാളെ നാം ജീവിക്കുമോ ?
അത് പ്രതീക്ഷയാണ് സുന്ദരമായ സ്വപ്നങ്ങൾക്ക് നിറം പകരുന്ന വെറും പ്രതീക്ഷ. വരാനിരിക്കുന്ന നിമിഷങ്ങൾക്ക്  സൗന്ദര്യം നൽകാൻ അതുവരെ നമ്മുടെ ജീവന്റെ തുടിപ്പുകൾ അവശേഷിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ അത് പക്ഷെ നാളെയുടെ ഇന്ന് കളാണെങ്കിൽ പിന്നെ എന്തിന് ഇന്നു തന്നെ നാം നാളെക്ക് വേണ്ടി ജീവിക്കണം ?
ഇല്ലായ്മയിലെ ഇല്ലായ്മ തിരയാൻ ചൂട്ട് കത്തിച്ച് ഇറങ്ങണോ ?
പക്ഷെ ഇന്ന്
ജീവിക്കുന്നെങ്കിൽ ഇന്നിന്റെ എല്ലാ സൗന്ദര്യത്തേയും ആസ്വദിച്ച് ഓരോ നിമിഷങ്ങളിലും ജീവിക്കുക
എല്ലാവരെയും എല്ലാത്തിനേയും സ്നേഹിച്ച് ജീവിതം ആസ്വദിക്കുക
നാളെയുടെ ഇന്നലെകൾ നമുക്ക് നഷ്ടപെടാതിരിക്കാൻ.
'Be happy for this moment. This moment is your life'

11/4/17

നമുക്ക് പ്രണയിക്കാം


ഒരാളെ എല്ലാം മറന്ന് പ്രണയിച്ചു നോക്കൂ

പിന്നെ അയാളുടെ ഇഷ്ടങ്ങളെല്ലാം നമ്മുടെ ഇഷ്ടങ്ങളാണ് ഇഷ്ടക്കേടുകൾ ഒക്കെയും നമുക്കും ഇഷ്ടക്കേടുകളാണ് . എല്ലാ സമയവും അയാളെ ഓർത്ത് നടക്കലാണ് പ്രവർത്തികളെല്ലാം പ്രണയഭാജനത്തിന്റെ സന്തോഷത്തിനായിരിക്കും എത്രമേൽ പ്രണയം കൂടുന്നുവോ അത്രമേൽ അവർക്ക് വേണ്ടി മാത്രം, അവരുടെ സന്തോഷത്തിന് വേണ്ടി മാത്രമായ് മാറും ഓരോ പ്രവർത്തിയും, അവരെ സന്തോഷിപ്പിക്കാൻ കഴിയുന്ന തെല്ലാം ചെയ്യും വേദനിപ്പിക്കാതിരിക്കാൻ കഴിവതും ശ്രമിക്കും

പ്രണയം അങ്ങിനെയാണ് അല്ലെങ്കിൽ പ്രണയം അതാണ്.

ഇനി മറിച്ച് ഒരു അധികാരിക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ എന്താ കഥ ?

എപ്പോഴും ജോലി ചെയ്യാൻ പറയുന്ന ഇടക്കൊക്കെ ശിക്ഷിക്കുന്ന ശാസിക്കുന്ന ഒരാൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ എത്രമാത്രം ആത്മാർത്ഥത കാണും അവരറിയാതെ പല നിയമങ്ങളും തെറ്റിചെന്നിരിക്കും. പലതും മറക്കും മനപ്പൂർവ്വവും അല്ലാതെയും

അതു കൊണ്ട് നമുക്ക് എല്ലാം മറന്ന് പ്രണയിക്കാം ദൈവത്തെ

ദയ പെട്ട് കൊണ്ടുള്ള ഈ കപട ഭക്തിയേക്കാൾ നല്ലത് അതല്ലെ.

ദൈവത്തിന് ഇഷ്ടവും അതായിരിക്കില്ലെ ?

ലാഭം

കൈവിട്ട് പോയതൊക്കെയും
വൻ നഷ്ടങ്ങളായിരുന്നു.
ആ നഷ്ടങ്ങൾക്ക് മനസിനെ കുത്തി നോവിക്കാൻ കഴിവുണ്ടായിരുന്നു 
പക്ഷെ
ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ
ചിലതെല്ലാം ലാഭങ്ങൾ തന്നെയാണ്