ഞാന്‍ അവിടെ ഇരിക്കുബോള്‍ അവനും എന്‍റെ കൂടെയുണ്ട്, എന്‍റെ ആത്മ സുഹൃത്ത്.
എന്നിലേക്ക് വീശുന്ന കുളിര്‍ കാറ്റ് എന്നെ തഴുകി കൊണ്ട് തിരിച്ചു പോകും, എന്‍റെ മനസിലെ സുന്തര സ്വപ്നങ്ങളും മോഹങ്ങളും എന്‍റെ ഓര്‍മയില്‍ നിന്ന് മാഞ്ചുപോകും, കുടുംബക്കാര്‍, അവരെന്നെ പിരിഞ്ച് പോകും, അതനിവാര്യമാണ്. പകല്‍ രാത്രിയോട് വിടപറയുന്നു രാത്രി പകലിനോടും. അതുപോലെ ഞാന്‍ അവരോടും അവരെന്നോടും വിടപറയും. ന്യാനുമായി അടുക്കുന്ന സുഹൃത്തുക്കള്‍ ഒരിക്കല്‍ എന്നെ പിരിയും. എന്നാല്‍ എന്ത് തന്നെ സംഭവിച്ചാലും അവനെന്നെ പിരിയില്ല.
ഓര്‍മവെച്ച കാലം മുതല്‍ അവനെന്‍റെ കൂടെയുണ്ട്, തിവസത്തില്‍ ഒരുപാട് തവണ, അല്ല എല്ലായ്പ്പോഴും ന്യനവനെ കാണും. എങ്കിലും അവനെ കന്നനമെങ്കില്‍ അല്പമെങ്കിലും പ്രകാശം വേണം രാത്രിയില്‍ അവനെ കാണാന്‍ കഴിയില്ല, കാരണം രാത്രിക്ക് അവന്റെ നിറമാണ്ണ്‍. അവന്‍ ഇരുട്ടില്‍ മറയും. എന്നാലും അവന്‍ ഇപ്പോഴും എന്‍റെ കൂടെയുണ്ട്.
നിലാവുള്ള രാത്രിയില്‍ ആകാശത് വാരിയിട്ട നക്ഷത്രങ്ങളെ മാത്രം നോക്കി കിടക്കുമ്പോഴും അവനെന്‍റെ അടുത്തുണ്ടാവും. ഞാന്‍ പല പല നിറങ്ങളുള്ള വസ്ത്രം ധരിക്കുമ്പോഴും അവനു അവന്റെ കറുത്ത ഉടുപ് മാത്രം അവനതു മാറ്റാറില്ല അവനതു ഇഷ്ട്ടവുമല്ല. ന്യനവനോട് ഒരുപാട് സംസാരിക്കും പക്ഷെ അവന്‍ മറുപടി ഒന്നും പറയാറില്ല. ഞാന്‍ കിടക്കുമ്പോള്‍ അവന്‍ എന്‍റെ ശരീരത്തോട് ചേര്‍ന്ന് കിടക്കും. അവനു കണ്ണുകളില്ല, കയ്കലുകളും തലയുമുന്റ്റ് എന്നിട്ടും മുഖമില്ല. എന്‍റെ ആത്മസുഹൃത്തിനു മിഖമില്ല അതിലെനിക്ക് തെല്ലും ദുഖമില്ല.
ഒരിക്കലും അവനു എന്നെ പിരിഞ്ച് പോകാനാകില്ല, ന്യനില്ലാതെ അവനു നിലനില്‍പ്പില്ല അതാണ് ന്യാനും അവനും തമ്മിലുള്ള ബന്ധം. അത് ഒരുപാട് ജന്മങ്ങള്‍ക്ക് മുബുള്ള ബന്ധമാണ് എന്‍റെ സ്വകാര്യങ്ങള്‍ അവനോടു ഞാന്‍ പറയും. അവന്‍റെ മറുപടി ഉപദേശം എല്ലാം ഞാന്‍ പ്രദീക്ഷിക്കും പക്ഷെ അവന്‍ ഒന്നും പറയാറില്ല. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന എന്‍റെ മനസിനെ കുറിച്ചും അവനറിയാം. മനസിലെ സ്വപ്നങ്ങളും മോഹങ്ങളും ഞാന്‍ അവനെ അറീക്കും കാരണം യേത് നിമിഷവും എന്‍റെ കൂടെയുള്ള കൂട്ടുകാരന്‍ അവനാണല്ലോ. എഴുതാന്‍ കൊതിക്കുന്ന എന്‍റെ തൂലികയെ കുറിച്ച ഒരുപാടു പറയാറുണ്ട്. എന്‍റെ സുന്തരിയായ കാമിനിയെ കുറിച്ച് പോലും ഞാന്‍ പറഞ്ചു. എന്‍റെ ഹൃതയത്തില്‍ അവള്‍ക്കായ് കരുതിവെച്ചതെല്ലാം അവനറിയാം. ഇന്നും എനിക്കവനോട് ഒരുപാടു പറയാനുണ്ട്.
അവന്‍ മറുപടിയൊന്നും പരയില്ലയിരിക്കും, എങ്കിലും ചോദിക്കട്ടെ. എനിക്ക് ചോദിക്കാനുള്ളതെല്ലാം അവനെ കുറിച്ചാണ്. എനിക്കൊരു മനസുണ്ട്, സുന്തരമായ സ്വപ്‌നങ്ങള്‍ കാണുന്ന മനസ്സ്, മാനതോളം വലുപ്പമുള്ള മോഹകൊട്ടാരങ്ങള്‍ കെട്ടുന്ന മനസ്സ്, ഒരുപാട് യാത്ര പോകുന്ന മനസ്സ് .
അതുപോലൊരു മനസ്സ് നിനക്കുണ്ടോ?
സ്വപ്നങ്ങളുണ്ടോ?
നിന്നില്‍ ജീവനുണ്ടോ?
നീയും ചലിക്കുന്നു വലുതാകുന്നു ചെറുതാകുന്നു ഇത് നിന്‍റെ ജീവന്‍റെ തെളിവാണോ?
നിനക്ക് മരണമുണ്ടോ?
മരണ ശേഷം എന്‍റെ ജീവന്‍റെ നിഴലായ് നീയും വരുമോ?
................................................................................
No comments:
Post a Comment