ഒരു കനത്ത മഴ പെയ്യണം, മനസിന്‍റെ വിശാലമായ കാശത്ത് ഇരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ പെയ്തോഴിന്ച്ചേ മതിയാകു.
താഴേക്ക് പതിക്കുന്ന ഓരോ മഴത്തുള്ളിയും എന്‍റെ മനസിനെ പോള്ളിക്കണം. നീറുന്ന ഓര്‍മ്മകള്‍ പെയ്തിറങ്ങുമ്പോള്‍ ഉള്ള വേദനയുടെ ലഹരിയില്‍ ഞാന്‍ കിടക്കും. ആ കിടപ്പില്‍ എന്‍റെ മനസ് മഴക്കാടുകളുടെ ഉള്ളരകളിലെക്ക് പറക്കുകയായിരിക്കും അവിടെ കാടിന്‍റെ ഭയാനകമായ ഇരുളില്‍ ഞാന്‍ എന്തിനോ വേണ്ടി തിരയും. ഒടുവില്‍ അത് ലഭിക്കാതെ ഞാന്‍ തളര്‍ന്നു വീഴും. എല്ലാ ക്ഷീണവും തീരുന്നത് വരെ ഞാന്‍ ആ കിടപ്പ് കിടക്കും. പിന്നീടെഴുനെല്‍ക്കുമ്പോള്‍ എനിക്ക് ലഭിക്കുക ഏറ്റവും കൂടുതല്‍ സമാധാനമുള്ള നിമിഷങ്ങള്‍ ആയിരിക്കും.
തലയ്ക്കു മുകളില്‍ ഇരുണ്ടു കൂടിയ മേഘങ്ങള്‍ പെയ്യുമ്പോള്‍ ഇടവഴികളിലൂടെ കല്ലും മണ്ണും കുതിയോലിക്കണം. ആ വെള്ള പാച്ചിലില്‍ മനസിന്‍റെ ഇരുലടന്ച്ച ഊടുവഴികളിലൂടെ എല്ലാ ദുക്കവും അറബിക്കടലിന്റെ വിതൂരതയിലേക്ക് ഒഴുകി പോകും. എനിക്കൊരിക്കലും കാണാനാകാത്ത ഒര്മിചെടുക്കനാകാതത്ര ദൂരങ്ങളിലേക്ക് നീങ്ങും. വര്‍ഷങ്ങള്‍ കൊണ്ട് പടര്‍ന്നു പന്ധലിച്ച സംഗടതിന്റെയും നിരാശയുടെയും പടുമരങ്ങള്‍ കടപുഴകി വീഴും. കനത്തു പെയ്യുന്ന മഴക്കൊടുവില്‍ ആകാശം ശാന്തമാകും. ആ മഴക്ക ശേഷം ലഭിക്കുന്ന ശാന്തത, ഇലകളില്‍ തങ്ങിനില്‍ക്കുന്ന അവസാനതുള്ളി വെള്ളവും ഉത്തി വീഴുന്നത് കാണുമ്പോള്‍ ഉള്ള സന്തോഷം, ശാന്തമായ അന്തരീക്ഷത്തിലെ സമാദാനം അതിനായി ഞാന്‍ കൊദിക്കുന്നു.
ഒരിക്കല്‍ പെയ്തോഴിന്ച്ചതാണ് എന്‍റെ മനസിലെ കറുത്ത മേഘങ്ങള്‍. അന്ന് ഒരു സാധാരണ ദിവസമായിരുന്നു. ആ രാത്രിയുടെ ഏതോ യാമത്തില്‍ ഞാന്‍ ഉണര്‍ന്നു. പുലരാന്‍ അതികസമയമില്ലെന്നു തോന്നുന്നു. പെട്ടെന്നായിരുന്നു മഴവന്നത്. കുത്തിയൊലിച്ചു വന്ന മഴവെള്ളം കണ്ണുനീര്‍ തുള്ളികളായി വേഷം മാറിയപ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ എനിക്ക് കഴിയാതെ വന്നു. എന്നെത്തന്നെ എനിക്ക് കയവിട്ടുപോകുമെന്ന് തോന്നിയ എന്‍റെ ആദ്യ അനുഭവം ആയിരുന്നു അത്. എന്‍റെ കണ്ണുകള്‍ കണ്ണുനീര്‍ പൊഴിക്കുന്നത് എന്തിനായിരുന്നുവെന്ന് അന്നെനിക്കരിയില്ലയിരുന്നു. പക്ഷെ ഇന്നെനിക്കു തോന്നുന്നു മനസ്സില്‍ കെട്ടികിടക്കുന്ന വേദനകളെ ഒഴുക്കികലയാനുള്ള മനസിന്‍റെ സൂത്രപ്പണി ആയിരുന്നു അതെന്ന്.
ഒരിക്കല്‍ കൂടി മഴ വന്നിരുന്നെങ്ങിലെന്നു ഞാന്‍ വെറുതെ ആശിച്ചുപോകുന്നു. എത്ര പെട്ടന്നാണ് കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടുന്നത് അതൊന്നു പെയ്തോഴിഞ്ചിരുന്നെങ്ങിലെന്നു ആഗ്രഹിക്കുംബോളും മനസ്സില്‍ വല്ലാത്തൊരു ഭയം തങ്ങി നില്‍ക്കുന്നു. അനുവാദം ചോദിക്കാതെ കടന്നു വരുന്ന മഴ ഒരു പെമാരിയയാല്‍ അല്ലങ്കില്‍ ഒരു കൊടുങ്കാറ്റിനു വഴിമാറികൊടുതാല്‍? ഞാന്‍ ന്യാനെല്ലതായി തീരും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
ജനനത്തിനും മരണത്തിനും ഇടക്കുള്ള ന്യനിന്മേല്‍കളിയില്‍ താണ്ടേണ്ട ദൂരങ്ങള്‍ അനവതിയാണ്. അടിയൊഴുക്കുള്ള പുഴകളും, കല്ലും മുള്ളും നിരന്ച്ച കുന്നുകളും താണ്ടണം. ദുര്‍ഘടമായ ഒരുപാട് വഴികളും അങ്ങനെ ഒരുപാടു കടന്ബകള്‍.
എന്നെ ഇതുവരെ എത്തിച്ച മാതാപിതാക്കള്‍ക്കും സഹോതരങ്ങള്‍ക്കും സുഹ്ര്തുക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും പിന്നെ കല്ലിനും മുള്ളിനും മണ്ണിനും വിന്നിനും സകല ജീവജാലങ്ങള്‍ക്കും സര്‍വോപരി എന്‍റെ തമ്പുരാനും നന്ദി.
No comments:
Post a Comment