8/14/10

ജീവനുള്ള പാവ

സിനിമ തീര്‍ന്നപ്പോഴാണ്‌ അയാള്‍ കസേരയില്‍ നിന്നു എഴുന്നേറ്റത് . നല്ല സിനിമയായിരുന്നു, ഒരുഗ്രന്‍ പ്രേത പടം. അയാള്‍ ക്ലോക്കിലേക്ക് നോക്കി സമയം പതിനൊന്നര കഴിഞ്ചിരിക്കുന്നു. സിനിമയില്‍ മുഴുകിയത് കൊണ്ട് സമയം പോയത് അറിഞില്ല. മേശപ്പുറത്തു നിന്നു ഒരു സിഗേരറ്റ് എടുത്ത് ചുണ്ടില്‍ വെച് തീപെട്ടിയും കയ്യിലെടുത് കൊണ്ട്  അയാള്‍ ഉമ്മരതെക്കിറങ്ങി.


പുറത്തു മഴ പെയ്യുന്നുണ്ട്. ഓടിന്റെ പുറത്തുകൂടി ഒഴുകി താഴേക്ക്‌ പതിക്കുന്ന മഴവെള്ളത്തെ നോക്കികൊണ്ട് അയാള്‍ തീപെട്ടിയുരച്ചു. അതിനു സമ്മതിക്കാതെ കാറ്റ് തീ കെടുത്തികളഞ്ച്ചു, വീണ്ടും ഒരു തീപെട്ടിയുരച് അയാള്‍ സിഗേരറ്റ് കത്തിച്ചു. ഒരു നീണ്ട പുകയെടുത്ത് കൊണ്ട് യെരിഞ്ചു തീര്‍ന്ന കൊള്ളി അയാള്‍ മുറ്റത്തേക് എരിഞ്ചു. രാത്രിയുടെ ഇരുട്ടിലേക്ക് നോക്കികൊണ്ട് അയാള്‍ ഇരുന്നു.


പെട്ടന്നൊരു തണുത്ത കാറ്റ് വീശി. കാട്ടിനെതിരെ മുഖം തിരിച്ചപ്പോഴാണ്‌ അയാളുടെ ശ്രദ്ധ ഓടിന്റെ പട്ടികയില്‍ വെച്ചിരുന്ന പാവയിലെക്ക് തിരിഞ്ചത്.


"ഇതിനെന്താ ജീവനുണ്ടോ ഇതല്ലേ ഇപ്പൊ  താഴെ കിടന്നത് ?"


എന്നയാള്‍ സ്വയം ചോദിച്ചു. അയാളുടെ സംശയം ശരിയാണെന്ന് സംമധിച് കൊണ്ട് പാവ തലക്കുലുക്കി. ഒന്ന് നെട്ടിയെങ്കിലും അയാള്‍ പാവയെ തന്നെ സൂക്ഷിച്ചു നോക്കി. അത് കണ്ണ് ചിമ്മുകയും തലയാട്ടുകയും ചെയ്യുന്നുണ്ട്. പെട്ടന്നയാല്‍ കസേരയില്‍ നിന്നും എഴുനേറ്റു. അയാള്‍ പാവ എടുക്കാന്‍ വേണ്ടി കൈയുയര്‍ത്തി പക്ഷെ മനസ് അയാളെ വിലക്കി.


ഇനി വല്ല പ്രേത ഭാതയും ആയിരിക്കുമോ? താനീ വാടക  വീട്ടില്‍ താമസം തുടങ്ങിയിട്ട്  അതികനാള്‍  ആയിട്ടില്ല. ഈ ചുറ്റുപാടിനെ കുറിച്ച് കൂടുതലൊന്നും തനിക്കറിയില്ല. മനസ്സില്‍ ഒരുപാട് കേട്ടുമറന്ന പ്രേത കഥകള്‍ ഓടിയെത്തി. അവ നാല് ഭാഗത്ത്‌ നിന്നും അയാളുടെ മനസ്സിനെ ഭയപ്പെടുതികൊണ്ടിരുന്നു. അയാള്‍ കസേര ദൂരേക്ക് വലിച്ചിട്ട് കൊണ്ട് അതില്‍ ഇരുന്നു. അയാളുടെ ശ്വാസഗതി മാറുന്നത് അയാള്‍ അറിയുന്നുണ്ട്. കൈകള്‍ വിരക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കസേരയുടെ വശങ്ങളില്‍ മുറുകെ പിടിച്ചു. 


കോലായില്‍ ഒരു മൂലയില്‍ കിടന്നിരുന്ന കസേരയിലേക്ക് സൂക്ഷിച്ചു നോക്കി . ഇല്ല അത്  ആടുന്നില്ല,   ഭിത്തിയില്‍   തൂകിയിട്ടിരുന്ന ഫോടോയിലെക്ക് നോക്കി അതും ഇളകുന്നില്ല എന്ന് ഉറപ്പുവരുത്തി. പക്ഷെ ആ പാവ അത് തന്നെ നോക്കുന്നുണ്ട് തലയാട്ടി വിളിക്കുന്നുണ്ട്. അയാള്‍ ഭയന്നുകൊണ്ട് ചുറ്റുപാടും നോക്കി. മുട്ടത്തു വെള്ള സാരിയുടുത്ത ഒരു സുന്ദരി നില്‍ക്കുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. അയാള്‍ ഉറക്കെ ചോദിച്ചു. 


ആരാ അത് ?


പക്ഷെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി.  ശ്രദ്ധിച്ചു നോക്കിയപ്പോഴാണ്  മനസിലായത് അത് നന്ത്യാര്‍ വട്ടത്തിന്റെ ചെടിയില്‍ പടര്‍ന്നു കയറിയ മുല്ലവള്ളി  നിറയെ പൂക്കളുമായി നിന്നു മഴ നനയുകയാണ്‌.


ഹാവൂ.....


ആശ്വാസത്തോടെ അയാള്‍ നെഞ്ചത്ത്‌ കൈവെച്ചു. സകല ദൈര്യവും സംഭരിച്ചു കൊണ്ടയാള്‍ കസേരയില്‍ നിന്നും എഴുനേറ്റ് അകത്തേക്ക് നടന്നു. ആ നടത്തത്തിനു വേഗത കൂടുതലായിരുന്നു. അടുക്കളയില്‍ ചെന്ന് വിറകു കൊള്ളികള്‍ കൊണ്ടയാള്‍ ഒരു കുരിശിന്റെ രൂപമുണ്ടാക്കി. പ്രേതങ്ങള്‍ക്കു കുരിശ് ഭയമാനെന്നു അയാള്‍ മനസിലാക്കിയിരുന്നു. ഒരു കയ്യില്‍ വിറകു കൊള്ളിയും മറുകയ്യില്‍ മരക്കുരിശും പിടിച്ച് അയാള്‍ ഉമ്മറത്തേക്ക് നടന്നു.


ഇടതു കയ്യില്‍ ഉയര്‍ത്തിപിടിച്ച മരക്കുരിശും വലതു കയ്യില്‍ വിരകുകൊള്ളിയുമായി അയാള്‍ പാവയ്ക്ക് നേരെ നീങ്ങി. തന്‍റെ ഹൃതയം തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടുപോലെ പടപടാ അടിക്കുന്നത് അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു.കാലുകള്‍ വിരക്കുന്നതും ശരീരം തളരുന്നതും അയാള്‍ അറിഞ്ചു. അറിയാവുന്ന മന്ത്രങ്ങള്‍ എല്ലാം ഉരുവിട്ടുകൊണ്ട് വിറകുകൊള്ളി പാവക്കു നേരെ ഉയര്‍ത്തി. കണ്ണ് ചിമ്മികൊണ്ടയാല്‍ പാവയെ അടിച്ചു.


ഒരു ശബ്ദം കേട്ടാണ് അയാള്‍ കണ്ണ് തുറന്നത്. നോക്കിയപ്പോള്‍ പാവയുടെ പിന്നില്‍ നിന്നും ഒരു ചുണ്ടെലി ഓടിന്റെ പട്ടികയിലൂടെ ഓടുന്നതാണ്‌ കണ്ടത്. അകത്തു നിന്നും ഭാര്യയുടെ ശബ്ദം കേട്ടു.


നാളെ ഒരെളിക്കെനി വാങ്ങണം ട്ടോ ..
ഈ പഴയ തുണികളെല്ലാം ഇവറ്റകള്‍ നശിപ്പിച്ചു.


.............................................ശുഭം ........................................     

2 comments:

  1. ഇവിടെ കമന്റൊന്നും കാണുന്നില്ലല്ലോ... കര്‍ത്താവെ !!!
    ഷഹീര്‍, ഇടക്കൊക്കെ ഒന്നു പുറത്തിറങ്ങി മറ്റു ബ്ലോഗുകളൊക്കെ ഒന്ന് സന്ദര്‍ശിക്കു..
    സസ്നേഹം,

    ReplyDelete
  2. അന്ധവിശ്വാസം മനുഷ്യനെ എങ്ങനെ ഭീരുവാക്കുന്നു എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ...

    അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമല്ലോ.

    ReplyDelete