ഇന്ന് December 5
world Soil day,
നല്ല തിരക്കിലായിരുന്നു അതുകൊണ്ട് ഇപ്പോഴാണ് അറിഞത് ഈ ദിവസം തീരാറായി പെട്ടെന്ന് ഫേസ് ബുക്കിൽ ഒരു പോസ്റ്റിടണം
മണ്ണിൽ ചവിട്ടിയ കാലം മറന്നു കുഞ്ഞു മക്കളുപോലും മണ്ണിൽ ചവിട്ടുന്നത് കണ്ടാൽ കണ്ണുരുട്ടും അത് പിന്നെ ഈ ശീതികരിച്ച ഓഫീസും വീടും കാറും സൗകര്യങ്ങളും ഉള്ളപ്പോൾ എന്തിന് മണ്ണ് ,
മുറ്റം പോലും ഇന്റർ ലോക്ക് ചെയ്തത് മണ്ണിൽ ചവിട്ടാൻ കൊതിയില്ലാഞ്ഞിട്ടല്ല വീട് ഭംഗി പോകരുതല്ലൊ.
നാട്ടുകാരൊക്കെ അറിഞ്ഞോ ആവൊ ? ഫേസ് ബുക്ക് പോസ്റ്റ കാണുമ്പോൾ മനസിലായികൊള്ളും അല്ലെങ്കിൽ തന്നെ അവരൊക്കെ അറിഞ്ഞിട്ടെന്ത് ഒരു ലൈക്ക് പോലും കിട്ടില്ല,
അറിഞ്ഞു കാണില്ല
അവർ പാടത്തും പറമ്പിലും മണ്ണിൽ പണിയെടുക്കുകയല്ലെ ചേറും ചെളിയും ചവിട്ടി മണ്ണിനെ അറിഞ്ഞ് ജീവിക്കയല്ലെ ഫേസ്ബുക്കിൽ കയറാനും ഇതൊക്കെ അറിയാനും അവർക്കെവിടെ നേരം
അവർക്ക് എന്നും മണ്ണിന്റെ ദിനമാണ്,
എന്നും മണ്ണിന്റെ മണമാണ്.
No comments:
Post a Comment