ഫോട്ടോ പണ്ട് ഹറാമായിരുന്നു ഹജ്ജിനുപോകാന്‍ പാസ്പോര്‍ട്ട് എടുക്കാന്‍ ഫോട്ടോ വേണ്ടിവന്നപ്പോള്‍ ഫോട്ടോ ഹലാലായി; അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല; മാമുക്കോയ തുറന്നടിക്കുന്നു
http://dhunt.in/2ZxEn?s=a&ss=pd
..........................................................................
മതം പറയുന്നവർ അവർ സിനിമാക്കാരായാലും മതപൺഡിതർ ആയാലും പറയുന്നതിലെ സത്യവും യുക്തിയും ആണ് നമ്മൾ കാണേണ്ടത് അല്ലാതെ ദീൻ പറയാൻ സാധാരണക്കാരന് അവകാശമില്ലെന്നും അതിന് ഞങ്ങളുണ്ടെന്നുമുള്ള മുസ്ലിയാമാരുടെ ചിന്താഗതി ശരിയല്ല
മാമുക്കോയ പറഞ്ഞുവെക്കുന്ന തൊക്കെയും വളരെ ശരിയാണ് മതം നിങ്ങൾക്ക് പൂർത്തീകരിച്ചു തന്നിരിക്കുന്നു എന്ന് പറഞ്ഞ് പഠിപ്പിച്ച് തന്നവർ തന്നെ അതിൽ അവരുടെ സൗകര്യാർതം മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു അവർക്ക് ഈ ഭൗതിക ലോകത്ത് സുഖലോലുപരായി കഴിയാനായി മത നിയമങ്ങളെ മാറ്റി കൊണ്ടിരിക്കുന്നു
പണ്ട് പലിശ ഹറാം എന്ന് പ്രസംഗിച്ചും പഠിപ്പിച്ചും നടന്നവർ ഇന്ന് ബാങ്ക് പലിശയും ലക്ഷങ്ങളുടെ വാഹന ഇൻഷുറൻസും എടുത്ത് ജീവിക്കുന്നു അതിന് അനുകൂലമായ മസ്അലകൾ ഇറക്കുന്നു എന്നിട്ട് അനുയായികളോട് പലിശ ഹറാം എന്ന് ഘോര ഘോരം പ്രസംഗിക്കുന്നു
ഫോട്ടോ പ്രദർശനം പാടില്ല എന്ന് പറഞവർ ഓരോ പരിപാടിക്കും നേതാക്കളുടെ ഫ്ലക്സ് ബോർഡുകൾ പ്രദർശിപ്പിക്കുന്നു അവരുടെ സമ്മേളനങ്ങളിലും ഓഫീസുകളിലും പണ്ഡിതരുടെ ഫോട്ടോ ചുമരുകളിൽ സൂക്ഷിക്കുന്നു
ഈ പണ്ഡിത വർഗ്ഗം തന്നെ അവരെ കുറിച്ചുള്ള മദ്ഹ് ഗാനങ്ങൾ ഇറക്കുന്നു അതും എല്ലാ പാശ്ചാത്യ മ്യൂസിക്ക് ഉപകരണങ്ങളുടെയും അകമ്പടിയോടെ അത് അനുയായികളെ കേൾപ്പിക്കുകയും അവരെ കൊണ്ട് പാടിക്കുകയും ചെയ്യുന്നു എന്നിട്ട് അവരു തന്നെ മ്യൂസിക് ഹറാമാണെന്ന് പഠിപ്പിക്കുന്നു
സാധാരണക്കാരൻ അല്ലെങ്കിൽ മതം പഠിക്കേണ്ടവർ ഇനി ആരിൽ നിന്ന് പഠിക്കണം ഇനിയും ഒരു പ്രവാചകനെ പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ, പിന്നെ ഈ പണ്ഡിത വർഗ്ഗം അല്ലാതെ മതം പഠിച്ചവരെ അല്ലെങ്കിൽ പഠിപ്പിക്കുന്നവരെ തേടി കണ്ടെത്തണം മതമേതെന്നും എന്തെന്നും അറിഞ്ഞവർ അറിഞ്ഞത് പറഞ്ഞു കൊടുക്കുന്നവർ അവരിവിടെ ഉണ്ട് അവരിലേക്ക് എത്തിപെടണം അങ്ങിനെയുള്ളവരെ അന്വേഷിച്ച് കണ്ടെത്തണം അതിനു പക്ഷെ ഇവരുടെ വേലിക്കെട്ടുകൾക്ക് പുറത്ത് കടക്കേണ്ടി വരും
അല്ലെങ്കിൽ ആയിരം സംശയങ്ങളുമായി ഈ കളി കണ്ടിരിക്കാം
No comments:
Post a Comment