11/11/17

ഇന്നിൽ ജീവിക്കണം

ഇന്നലെ നാം ജീവിച്ചുവോ ?
തിരിഞ്ഞു നോക്കിയാൽ സുന്ദരമായി ആസ്വദിച്ച് ജീവിച്ചവരുണ്ടാകാം അവർ ഇന്നലെകളെ ഇന്നായി ആസ്വദിച്ചവരാണ്, ഭാഗ്യവാൻമാർ. പക്ഷെ ആസ്വദിക്കാതെ പോയവന്ന് നഷ്ടം. ഇന്നിന്റെ ഓരോ സെക്കന്റും എത്ര വിലപെട്ടതാണെന്ന് തിരിച്ചറിയാൻ വേണ്ടിയെങ്കിലും അത് തീരാനഷ്ടമായി തന്നെ കിടക്കട്ടെ. ഇന്നിൽ ജീവിക്കേണ്ടവന്  ഇന്നലെകളിൽ ജീവിക്കാനാകുമോ? അതിന് ശ്രമിച്ചാൽ തന്നെ അത് നാളെയുടെ ഇന്നലെകളെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ എഴുതി ചേർക്കാനല്ലാതെ മറെറന്ത് നേടാനാകും.
നാളെ നാം ജീവിക്കുമോ ?
അത് പ്രതീക്ഷയാണ് സുന്ദരമായ സ്വപ്നങ്ങൾക്ക് നിറം പകരുന്ന വെറും പ്രതീക്ഷ. വരാനിരിക്കുന്ന നിമിഷങ്ങൾക്ക്  സൗന്ദര്യം നൽകാൻ അതുവരെ നമ്മുടെ ജീവന്റെ തുടിപ്പുകൾ അവശേഷിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ അത് പക്ഷെ നാളെയുടെ ഇന്ന് കളാണെങ്കിൽ പിന്നെ എന്തിന് ഇന്നു തന്നെ നാം നാളെക്ക് വേണ്ടി ജീവിക്കണം ?
ഇല്ലായ്മയിലെ ഇല്ലായ്മ തിരയാൻ ചൂട്ട് കത്തിച്ച് ഇറങ്ങണോ ?
പക്ഷെ ഇന്ന്
ജീവിക്കുന്നെങ്കിൽ ഇന്നിന്റെ എല്ലാ സൗന്ദര്യത്തേയും ആസ്വദിച്ച് ഓരോ നിമിഷങ്ങളിലും ജീവിക്കുക
എല്ലാവരെയും എല്ലാത്തിനേയും സ്നേഹിച്ച് ജീവിതം ആസ്വദിക്കുക
നാളെയുടെ ഇന്നലെകൾ നമുക്ക് നഷ്ടപെടാതിരിക്കാൻ.
'Be happy for this moment. This moment is your life'

No comments:

Post a Comment