12/5/17

1992 Dec 6

ബാബരി ഒരു കളങ്കമാണ് ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റ തീരാത്ത കളങ്കം

കാൽ നൂറ്റാണ്ടിന് ഇപ്പുറവും നീറിക്കൊണ്ടിരിക്കുന്ന ഉണങ്ങാത്ത മുറിവ് , അത് പക്ഷെ ന്യൂനപക്ഷ മുസ്ലിം സമൂഹത്തിന് മേൽ ഹിന്ദുത്വ വർഗീയ ശക്തികൾ ഏൽപ്പിച്ച മുറിവല്ല ഇന്ത്യയെന്ന വികാരത്തിൽ  ജീവിക്കുന്ന ഓരോ മനുഷ്യൻ മാരുടെയും ഹൃദയത്തിനേറ്റ മുറിവാണ് മതേതര മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നവരുടെ ഹൃദയത്തിൽ ഇന്നും കെടാതെ കിടക്കുന്ന കനലാണ്. അത് ഉണ്ടാക്കി തീർത്തതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഇന്ത്യൻ ദേശീയതയുടെ വക്താക്കളെന്ന് നടിക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയുടെ കാവലാളുകൾ എന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികൾക്ക് തന്നെയാണ്.

നൂറ്റാണ്ടുകളോളം ഒരു സമൂഹത്തിന്റെ അരാധനാ കർമങ്ങൾക്ക് സാക്ഷ്യം വഹിച്ച ബാബരിയുടെ മിനാരങ്ങൾ വളരെ ആസൂത്രിതമായി തന്നെ തച്ചു തകർത്തപ്പോൾ ഇന്നത്തെ ഫാസിസ്റ്റ് വർഗീയ ഭരണ വർഗത്തിന്റെ മുൻകാമികൾക്ക് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. തുടർന്നുണ്ടായ കലാപങ്ങളും മനുഷ്യ കുരുതികളും ആസൂത്രണം ചെയ്ത്   അധികാരം നേടിയ അവർ ബലി കൊടുത്തത് ഇന്ത്യയുടെ മതേതര മൂല്യങ്ങളെയാണ്.  ഒരിക്കലും അവസാനിക്കാത്ത വർഗീയതയുടെ കനലുകളാണ് അവർ ഇന്ത്യയുടെ ആത്മാവിലേക്ക് കോരിയിട്ടത്.

വർഗീയതയുടെ വിഷവിത്തുകൾ പാകി ഒരു മഹാഭൂരിപക്ഷത്തെ ഇളക്കിവിട്ട് ഇവർ അധികാരം നേടിയത് മുതൽ ഫാസിസ്റ്റ് ശക്തികളുടെ പിടി  ഇന്ത്യൻ ജനതയുടെ കഴുത്തിന് വീഴാൻ തുടങ്ങിയതാണ്, ഏറ്റവും ഒടുവിൽ വർത്തമാനകാല ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇടപെടലുകൾ പോലും അതിന്റെ തുടർച്ചയാണ് ഹിന്ദുത്വ വാതവും ഹിന്ദു രാഷ്ട്രവും പറഞ്ഞ് ഇന്നത് നമ്മുടെ ഭക്ഷണത്തിലും വസ്ത്രത്തിലും കൈവെച്ചിരിക്കുന്നു. വർഗീയത അടിച്ചമർത്താൻ ഇച്ചാശക്തിയുള്ള ഒരു ഭരണകൂടം നമുക്കുണ്ടായിരുന്നെങ്കിൽ ഒരു പാട് ജീവനുകൾ ഇന്ത്യക്ക് നഷ്ട പെടില്ലായിരുന്നു.

ഇനിയും ഒരു ബാബരി തകരാതിരിക്കാൻ ഫാസിസത്തിന്റെ വടിവാളുകൾ ഇന്ത്യയുടെ മാറ് പിളർന്ന് മുസ്ലിം മിന്റെയും ദളിതരുടെയും ജീവൻ എടുക്കാതിരിക്കാൻ ഈ ഫാസിസ്റ്റ് ശക്തികളെ ചെറുത്തെ മതിയാകു.

December 5

ഇന്ന് December 5
world Soil day,

നല്ല തിരക്കിലായിരുന്നു അതുകൊണ്ട് ഇപ്പോഴാണ് അറിഞത് ഈ ദിവസം തീരാറായി പെട്ടെന്ന് ഫേസ് ബുക്കിൽ ഒരു പോസ്റ്റിടണം

മണ്ണിൽ ചവിട്ടിയ കാലം മറന്നു കുഞ്ഞു മക്കളുപോലും മണ്ണിൽ ചവിട്ടുന്നത് കണ്ടാൽ കണ്ണുരുട്ടും അത് പിന്നെ ഈ ശീതികരിച്ച ഓഫീസും വീടും കാറും സൗകര്യങ്ങളും ഉള്ളപ്പോൾ എന്തിന് മണ്ണ് ,
മുറ്റം പോലും ഇന്റർ ലോക്ക് ചെയ്തത് മണ്ണിൽ ചവിട്ടാൻ കൊതിയില്ലാഞ്ഞിട്ടല്ല വീട് ഭംഗി പോകരുതല്ലൊ.

നാട്ടുകാരൊക്കെ അറിഞ്ഞോ ആവൊ ?  ഫേസ് ബുക്ക് പോസ്റ്റ കാണുമ്പോൾ മനസിലായികൊള്ളും അല്ലെങ്കിൽ തന്നെ അവരൊക്കെ അറിഞ്ഞിട്ടെന്ത് ഒരു ലൈക്ക് പോലും കിട്ടില്ല,

അറിഞ്ഞു കാണില്ല
അവർ പാടത്തും പറമ്പിലും മണ്ണിൽ പണിയെടുക്കുകയല്ലെ ചേറും ചെളിയും ചവിട്ടി മണ്ണിനെ അറിഞ്ഞ് ജീവിക്കയല്ലെ ഫേസ്ബുക്കിൽ കയറാനും ഇതൊക്കെ അറിയാനും അവർക്കെവിടെ നേരം

അവർക്ക് എന്നും മണ്ണിന്റെ ദിനമാണ്,
എന്നും  മണ്ണിന്റെ മണമാണ്.

11/11/17

ഇന്നിൽ ജീവിക്കണം

ഇന്നലെ നാം ജീവിച്ചുവോ ?
തിരിഞ്ഞു നോക്കിയാൽ സുന്ദരമായി ആസ്വദിച്ച് ജീവിച്ചവരുണ്ടാകാം അവർ ഇന്നലെകളെ ഇന്നായി ആസ്വദിച്ചവരാണ്, ഭാഗ്യവാൻമാർ. പക്ഷെ ആസ്വദിക്കാതെ പോയവന്ന് നഷ്ടം. ഇന്നിന്റെ ഓരോ സെക്കന്റും എത്ര വിലപെട്ടതാണെന്ന് തിരിച്ചറിയാൻ വേണ്ടിയെങ്കിലും അത് തീരാനഷ്ടമായി തന്നെ കിടക്കട്ടെ. ഇന്നിൽ ജീവിക്കേണ്ടവന്  ഇന്നലെകളിൽ ജീവിക്കാനാകുമോ? അതിന് ശ്രമിച്ചാൽ തന്നെ അത് നാളെയുടെ ഇന്നലെകളെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ എഴുതി ചേർക്കാനല്ലാതെ മറെറന്ത് നേടാനാകും.
നാളെ നാം ജീവിക്കുമോ ?
അത് പ്രതീക്ഷയാണ് സുന്ദരമായ സ്വപ്നങ്ങൾക്ക് നിറം പകരുന്ന വെറും പ്രതീക്ഷ. വരാനിരിക്കുന്ന നിമിഷങ്ങൾക്ക്  സൗന്ദര്യം നൽകാൻ അതുവരെ നമ്മുടെ ജീവന്റെ തുടിപ്പുകൾ അവശേഷിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ അത് പക്ഷെ നാളെയുടെ ഇന്ന് കളാണെങ്കിൽ പിന്നെ എന്തിന് ഇന്നു തന്നെ നാം നാളെക്ക് വേണ്ടി ജീവിക്കണം ?
ഇല്ലായ്മയിലെ ഇല്ലായ്മ തിരയാൻ ചൂട്ട് കത്തിച്ച് ഇറങ്ങണോ ?
പക്ഷെ ഇന്ന്
ജീവിക്കുന്നെങ്കിൽ ഇന്നിന്റെ എല്ലാ സൗന്ദര്യത്തേയും ആസ്വദിച്ച് ഓരോ നിമിഷങ്ങളിലും ജീവിക്കുക
എല്ലാവരെയും എല്ലാത്തിനേയും സ്നേഹിച്ച് ജീവിതം ആസ്വദിക്കുക
നാളെയുടെ ഇന്നലെകൾ നമുക്ക് നഷ്ടപെടാതിരിക്കാൻ.
'Be happy for this moment. This moment is your life'

11/4/17

നമുക്ക് പ്രണയിക്കാം


ഒരാളെ എല്ലാം മറന്ന് പ്രണയിച്ചു നോക്കൂ

പിന്നെ അയാളുടെ ഇഷ്ടങ്ങളെല്ലാം നമ്മുടെ ഇഷ്ടങ്ങളാണ് ഇഷ്ടക്കേടുകൾ ഒക്കെയും നമുക്കും ഇഷ്ടക്കേടുകളാണ് . എല്ലാ സമയവും അയാളെ ഓർത്ത് നടക്കലാണ് പ്രവർത്തികളെല്ലാം പ്രണയഭാജനത്തിന്റെ സന്തോഷത്തിനായിരിക്കും എത്രമേൽ പ്രണയം കൂടുന്നുവോ അത്രമേൽ അവർക്ക് വേണ്ടി മാത്രം, അവരുടെ സന്തോഷത്തിന് വേണ്ടി മാത്രമായ് മാറും ഓരോ പ്രവർത്തിയും, അവരെ സന്തോഷിപ്പിക്കാൻ കഴിയുന്ന തെല്ലാം ചെയ്യും വേദനിപ്പിക്കാതിരിക്കാൻ കഴിവതും ശ്രമിക്കും

പ്രണയം അങ്ങിനെയാണ് അല്ലെങ്കിൽ പ്രണയം അതാണ്.

ഇനി മറിച്ച് ഒരു അധികാരിക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ എന്താ കഥ ?

എപ്പോഴും ജോലി ചെയ്യാൻ പറയുന്ന ഇടക്കൊക്കെ ശിക്ഷിക്കുന്ന ശാസിക്കുന്ന ഒരാൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ എത്രമാത്രം ആത്മാർത്ഥത കാണും അവരറിയാതെ പല നിയമങ്ങളും തെറ്റിചെന്നിരിക്കും. പലതും മറക്കും മനപ്പൂർവ്വവും അല്ലാതെയും

അതു കൊണ്ട് നമുക്ക് എല്ലാം മറന്ന് പ്രണയിക്കാം ദൈവത്തെ

ദയ പെട്ട് കൊണ്ടുള്ള ഈ കപട ഭക്തിയേക്കാൾ നല്ലത് അതല്ലെ.

ദൈവത്തിന് ഇഷ്ടവും അതായിരിക്കില്ലെ ?

ലാഭം

കൈവിട്ട് പോയതൊക്കെയും
വൻ നഷ്ടങ്ങളായിരുന്നു.
ആ നഷ്ടങ്ങൾക്ക് മനസിനെ കുത്തി നോവിക്കാൻ കഴിവുണ്ടായിരുന്നു 
പക്ഷെ
ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ
ചിലതെല്ലാം ലാഭങ്ങൾ തന്നെയാണ്

10/23/17

മതം പറയുന്നവർ

ഫോട്ടോ പണ്ട് ഹറാമായിരുന്നു ഹജ്ജിനുപോകാന്‍ പാസ്പോര്‍ട്ട് എടുക്കാന്‍ ഫോട്ടോ വേണ്ടിവന്നപ്പോള്‍ ഫോട്ടോ ഹലാലായി; അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല; മാമുക്കോയ തുറന്നടിക്കുന്നു
http://dhunt.in/2ZxEn?s=a&ss=pd
..........................................................................

മതം പറയുന്നവർ അവർ സിനിമാക്കാരായാലും മതപൺഡിതർ ആയാലും പറയുന്നതിലെ സത്യവും യുക്തിയും ആണ് നമ്മൾ കാണേണ്ടത് അല്ലാതെ ദീൻ പറയാൻ സാധാരണക്കാരന് അവകാശമില്ലെന്നും അതിന് ഞങ്ങളുണ്ടെന്നുമുള്ള മുസ്ലിയാമാരുടെ ചിന്താഗതി ശരിയല്ല

മാമുക്കോയ പറഞ്ഞുവെക്കുന്ന തൊക്കെയും വളരെ ശരിയാണ് മതം നിങ്ങൾക്ക് പൂർത്തീകരിച്ചു തന്നിരിക്കുന്നു എന്ന് പറഞ്ഞ് പഠിപ്പിച്ച് തന്നവർ തന്നെ അതിൽ അവരുടെ സൗകര്യാർതം മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു അവർക്ക് ഈ ഭൗതിക ലോകത്ത് സുഖലോലുപരായി കഴിയാനായി മത നിയമങ്ങളെ മാറ്റി കൊണ്ടിരിക്കുന്നു

പണ്ട് പലിശ ഹറാം എന്ന് പ്രസംഗിച്ചും പഠിപ്പിച്ചും നടന്നവർ ഇന്ന് ബാങ്ക് പലിശയും ലക്ഷങ്ങളുടെ വാഹന ഇൻഷുറൻസും എടുത്ത് ജീവിക്കുന്നു അതിന് അനുകൂലമായ മസ്അലകൾ ഇറക്കുന്നു എന്നിട്ട് അനുയായികളോട് പലിശ ഹറാം എന്ന് ഘോര ഘോരം പ്രസംഗിക്കുന്നു

ഫോട്ടോ പ്രദർശനം പാടില്ല എന്ന് പറഞവർ ഓരോ പരിപാടിക്കും നേതാക്കളുടെ ഫ്ലക്സ് ബോർഡുകൾ പ്രദർശിപ്പിക്കുന്നു അവരുടെ സമ്മേളനങ്ങളിലും ഓഫീസുകളിലും പണ്ഡിതരുടെ ഫോട്ടോ ചുമരുകളിൽ സൂക്ഷിക്കുന്നു

ഈ പണ്ഡിത വർഗ്ഗം തന്നെ അവരെ കുറിച്ചുള്ള മദ്ഹ് ഗാനങ്ങൾ ഇറക്കുന്നു അതും എല്ലാ പാശ്ചാത്യ മ്യൂസിക്ക് ഉപകരണങ്ങളുടെയും അകമ്പടിയോടെ അത് അനുയായികളെ കേൾപ്പിക്കുകയും അവരെ കൊണ്ട് പാടിക്കുകയും ചെയ്യുന്നു എന്നിട്ട് അവരു തന്നെ മ്യൂസിക് ഹറാമാണെന്ന് പഠിപ്പിക്കുന്നു

സാധാരണക്കാരൻ അല്ലെങ്കിൽ മതം പഠിക്കേണ്ടവർ ഇനി ആരിൽ നിന്ന് പഠിക്കണം ഇനിയും ഒരു പ്രവാചകനെ പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ, പിന്നെ ഈ പണ്ഡിത വർഗ്ഗം അല്ലാതെ മതം പഠിച്ചവരെ അല്ലെങ്കിൽ പഠിപ്പിക്കുന്നവരെ തേടി കണ്ടെത്തണം മതമേതെന്നും എന്തെന്നും അറിഞ്ഞവർ അറിഞ്ഞത് പറഞ്ഞു കൊടുക്കുന്നവർ അവരിവിടെ ഉണ്ട് അവരിലേക്ക് എത്തിപെടണം അങ്ങിനെയുള്ളവരെ അന്വേഷിച്ച് കണ്ടെത്തണം അതിനു പക്ഷെ ഇവരുടെ വേലിക്കെട്ടുകൾക്ക് പുറത്ത് കടക്കേണ്ടി വരും 

അല്ലെങ്കിൽ ആയിരം സംശയങ്ങളുമായി ഈ കളി കണ്ടിരിക്കാം

10/21/17

താജ് മഹൽ

പൊളിച്ചു മാറ്റാം നിങ്ങൾക്ക് പക്ഷെ അതിന് മുമ്പ് ഇന്ത്യയുടെ ചോരയൊലിക്കുന്ന മുറിവുകളിൽ മരുന്ന് വെക്കാൻ കഴിയുമെങ്കിൽ

കോടികളുടെ പ്രതിമകൾ പണിയാം ഭാരത മക്കൾ വിശന്നു മരിക്കുന്നില്ല എന്ന ഉറപ്പുണ്ടെങ്കിൽ

സത്യം പറയുന്ന പേനകളുടെ മുനയൊടിക്കുന്നതിനു് മുമ്പ് ഒന്നു തിരിഞ്ഞു നോക്കുക നിങ്ങൾ ചെയ്തു കൂട്ടിയ കൊള്ളരുതായ്മയിൽ ജനം വലയുന്നില്ലേ എന്ന്

മറക്കില്ല, പൊറുക്കില്ല, ഒരിക്കലും ജനം എന്ന മഹാശക്തി.

8/18/16

ജീവിതം

വിശാലമായ കാൻവാസിൽ
ആരോ പോറിയിട്ട വരകളുടെ  കരുത്തിൽ
മറ്റുള്ളവരുടെ
ഇഷ്ടങ്ങൾക്ക് നിറം പകർന്ന്   
വരച്ചെടുത്ത ചിത്രം.

2/28/16

ഇല്ല ഇന്ത്യ മരിക്കില്ല സർ

അതെ സർ,

 സംസ്കാരം പഠിപ്പിക്കുന്ന സർവകലാശാലകളും നമുക്ക് വേണം .
അതിലും അത്യാവശ്യം വേണ്ടത് മറ്റു പലതും ഉണ്ടെന്നിരിക്കെ നമുക്ക് സർവകലാശാലകളിലേക്ക് പതുക്കെ പോകാം .
അതിനു മുംബ് ഞാൻ ഹിന്ദുവാണ് നായരാണ് എന്നു  പറയുന്ന സഹപ്രവർത്തകരെ കൊണ്ടെങ്കിലും  ഞാൻ മനുഷ്യനാണ് എന്നു പറയിപ്പിക്കാൻ ശ്രമിക്കാം, ദളിതരെ പട്ടിയായി കാണുന്ന ജാതിയുടെയും കുലതിന്റെയും വൃത്തികെട്ട കരിപുടം പുതച്ച ഭരണ വർഗതിനോട് അവരെ മനുഷ്യനായി കാണാൻ ഉപതെഷിക്കുകയെങ്കിലും ചെയ്യാം കാരണം രോഹിത് വെമുലമാർ പുനര് ജനിക്കുമ്പോഴും ഇന്ത്യ മരിക്കുകതന്നെയാണ് .

ഒരു ജനത എന്ത് തിന്നണമെന്ന് ഒരു കൂട്ടം ഫാസിസ്റ്റുകൾ തീരുമാനിക്കുകയും അതിൻറെ പേരിൽ അക്രമവും കൊലപാതകങ്ങളും നടത്തുമ്പോൾ മരിക്കുന്നത് ജനാതിപത്യ ഇന്ത്യയുടെ മൂല്യങ്ങളാണ് അല്ല ഇന്ത്യ തന്നെയാണ് അതിനെതിരെ ഒരു വരിയെങ്കും കുറിക്കാൻ ഒരു പേനയെടുക്കാം .

കൂലി എഴുത്തുകാരും കാവി പ്രീണനത്തിനു വേണ്ടി തൂലികയെടുതവരും അരങ്ങു വാഴുമ്പോൾ അഭിപ്രായം നിഷ്പക്ഷമായി സ്വതന്ത്രമായി തുറന്നെഴുതിയതിന്റെ  പേരിൽ കൽബുർഗിമാർ ജീവൻ വെടിയേണ്ടി വരുന്നത് സ്വതന്ത്ര ഇന്ത്യയുടെ മരണമാണ് ആ കൽബുർഗിമാർക്കു  വേണ്ടിയും കൂടി ഒരു നിമിഷമെങ്കിലും മൗനമായി പ്രാർത്ഥിക്കുക എങ്കിലും ചെയ്യാം

സിയാച്ചിനിൽ  വീര മൃത്യു വരിച്ച പട്ടാളക്കാർക്ക് വേണ്ടി മൗനമാചരിക്കലും അവരോടുള്ള സ്നേഹവും ഓരോ പൗരനും വേണ്ടത് തന്നെയാണ് ഞാനും   നിങ്ങളും  സുരക്ഷിതമായി ഉറങ്ങാൻ വേണ്ടി അതിർത്തിയിൽ കാവൽ  നില്ക്കുന്ന പട്ടാളക്കാരനെയോർത്തു ഓരോ ഇന്ത്യക്കാരനും അഭിമാനമുണ്ട്പക്ഷെ അത് മാത്രമാണ് രാജ്യസ്നേഹം എന്ന് ധരിക്കാൻ ഞങ്ങൾ പഠിച്ചത് താങ്കൾ ഉദ്ദേശിച്ച  സംസ്കാരം പഠിപ്പിക്കുന്ന സർവകലാശാലകളിൽ  അല്ല .

 അത് മാത്രമാണ് രാജ്യസ്നേഹം എന്ന് ധരിക്കാൻ ഞങ്ങൾ ജനിച്ചത്‌ ഒരു കോടിക്ക് പിന്നിൽ അണിനിരന്നു തലപോട്ടിച്ചു തലച്ചോറു മുഴുവൻ നേതാക്കൾക്ക് ചോര്ത്തികൊടുത്ത  വർഗീയ  സമൂഹത്തിലല്ല

ഇന്ത്യ മരിക്കില്ല മരിക്കാൻ  ഞങ്ങൾ അനുവതിക്കില്ല എത്രയൊക്കെ വര്ഗീയ വിഷം കുത്തിവെച്ചാലും അസഹിഷ്ണുതക്ക് വളം  വെച്ച് വർഗീയ കോമരങ്ങളെ ഇളക്കിവിടാൻ ഭരനാതികാരികൾ എത്രയൊക്കെ ശ്രമിച്ചാലും ഓരോ ഇന്ത്യൻ പൗരനും ചെറുത്‌ നില്ക്കും

ഇല്ല ഇന്ത്യ മരിക്കില്ല സർ

ജയ്‌ ഹിന്ദ്‌ .



12/19/13

എത്ര വിരസമാ ജീവിതം ഞാൻ സ്വർഗത്തിലെങ്കിൽ

എത്ര വിരസമാ ജീവിതം
ഞാൻ സ്വർഗത്തിലെങ്കിൽ

ഇല്ല മരണം
തെല്ലു സങ്കടം
ഒരു തുള്ളി കണ്ണുനീർ

എത്ര വിരസമാ ജീവിതം  മരണാനന്തരം
ഞാൻ സ്വർഗതിലെങ്കിൽ


3/26/11

മായാജാലക്കാരൻ

ഒരു നീളന്‍ തോപ്പിക്കുള്ളില്‍  അയാള്‍  ഒളിപ്പിച്ചു  വെച്ചത്  മാദ്രിക വിദ്യയുടെ ഒരു ലോകം തന്നെയായിരുന്നു.
കറുത്ത, രണ്ടറ്റവും  തിളങ്ങുന്ന കുറുവടിയും നീളന്‍ കോട്ടും പിന്നെ ആ തൊപ്പിയും ധരിച്ചാല്‍  അയാള്‍ ചെയ്യുന്നതെന്തും അത്ഭുതങ്ങളായിരിക്കും.മണ്ണിനടിയില്‍  കുഴിചിട്ടപ്പോള്‍  ആള്‍ക്കൂട്ടത്തിലൂടെ  തിരിചു വന്നവന്‍ , കത്തിയെരിയുന്ന തീകുന്ടത്തില്‍  നിന്നും ചങ്ങല പൊട്ടിചു ഇറങ്ങി നടന്നുകൊന്ട് അയാള്‍ ക്കയ്യടി നേടി.
ഒരോ വേദികളിലും കാണികള്‍ക്ക്  ഹരമായി വിസ്മയിപ്പിക്കുന്ന കാഴ്ചയായി അയാള്‍ മാറി. ജീവനുള്ള പെണ്‌ക്കുട്ടിയ രണ്ടായി  കീറിമുറിചും പൂവില്‍  നിന്നു വള്ളരി പ്രാവുകളെ പറത്തിയും കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കും മുന്നില്‍  അമാനുഷിക കഴിവുള്ളവനായി മാറി അയാള്‍ .


ഒടുവില്‍  ഒരു കാര്‍  അപകടത്തില്‍  രക്തം വാര്‍ന്നു   പിടഞ്ഞു മരിക്കുബോഴും അയാള്‍ മാന്ത്രികന്‍ തന്നെയായിരുന്നു .







9/30/10

അയാളുടെ മകന്‍

ഭാര്യ ഗര്ഭിനിയാനെന്നരിഞ്ഞപ്പോള്‍  അയാള്‍ ഏറെ സന്തോഷിച്ചു. താനൊരു അച്ഛന്‍ ആകാന്‍ പോകുന്നു. തന്‍റെ കുടുംബത്തിലേക്ക് ഒരു അംഗം കൂടി വരുകയാണ്. അയാള്‍ ആഹ്ലാതം കൊണ്ട് തുള്ളിച്ചാടി. സുഹൃതുകല്‍ക്കെല്ലാം മധുരം നല്‍കി സല്‍ക്കരിച്ചു. അന്ന് ഓഫീസില്‍ അയാള്‍ക്ക്‌ അനുമോതനങ്ങളുടെ പ്രവാഹമായിരുന്നു.


പിന്നീടുള്ള ദിവസങ്ങളില്‍ അയാള്‍ ഏറെ ഉത്സാഹവാനായിരുന്നു. തന്‍റെ മകളെ (മകള്‍ ആയിരിക്കുമെന്ന് അയാള്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു) സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അയാളുടെയും ഭാര്യയുടെയും സംസാരങ്ങള്‍ കുഞ്ഞുവാവയെ  കുറിച്ച് മാത്രമായി തീര്‍ന്നു. ഇഷ്ട്ടപെട്ട പേരുകള്‍ അയാള്‍ ഭാര്യയോട്‌ പറഞ്ഞു.


"എന്‍റെ മോള്‍ക്ക് ഈ പേരിടണം"
"ഹാ ഹ മോളോ അല്ല ഇത് മോനാണ്" എന്നായിരുന്നു ഭാര്യയുടെ മറുപടി.


അവര്‍ പിന്നെ സ്വപ്നങ്ങളുടെ ലോകത്തായിരുന്നു.അവരുടെ സ്വപ്നത്തില്‍ അവന്‍ പിച്ചവെച്ചു, വളര്‍ന്നു, നന്നായി പഠിച്ചു, നല്ല ജോലി നേടി,പിന്നെ വിവാഹം കഴിച്ചു, അങ്ങനെ അങ്ങനെ അവന്‍റെ ജീവിതം മുഴുവന്‍ അവരുടെ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. അയാള്‍ ഓരോ ദിവസവും വീട്ടിലേക്കു വരുമ്പോള്‍ ഓരോ പുതിയ കളിപ്പാട്ടങ്ങള്‍ വാങ്ങി കൊണ്ട് വരാന്‍ തുടങ്ങി.


"ജനിച്ച ഉടനെ മോന് ഇതുകൊണ്ടൊന്നും കളിയ്ക്കാന്‍ കഴിയില്ല" ഭാര്യ അയാളെ കളിയാക്കി. 


അലമാരയില്‍ ബാബിക്രീമും ഷാമ്പൂവും പൌടെരും കൊണ്ട് നിറഞ്ഞു. ശിശു പരിപാലനത്തെ പ്രതിപാതിക്കുന്ന പുസ്തകങ്ങള്‍ അവര്‍ ഒരുപാട് വായിച്ചു കൂട്ടി. തന്‍റെ കുഞ്ഞിനെ  കാണാന്‍ അയാള്‍ക്ക്‌ ധൃതിയായി. അച്ഛാ എന്ന വിളി കേള്‍ക്കാന്‍ ഹൃതയം വെമ്പല്‍ കൊണ്ടു.  


അയാള്‍ ഓഫീസില്‍ ഇരിക്കുമ്പോഴാണ് മൊബൈല്‍ ഫോണ്‍ ഒരു കുട്ടിയുടെ ശബ്ധത്തില്‍ ചിരിച്ചത്. ഫോണെടുത് ചെവിയോടു ചേര്‍ത്തു  വെച്ച അയാള്‍ ചാടിയെനീട്ടു. ഭാര്യയെ ആശുപത്രിയില്‍ കൊണ്ടു പോയിരിക്കുന്നു. അയാള്‍ ആശുപത്രിയിലേക്ക് കുതിച്ചു.


ഡ്രൈവ് ചെയ്യുമ്പോള്‍ സ്പീഡ് പോരെന്നു  തോന്നുനുണ്ടായിരുന്നു. അയാള്‍ അക്സിലെറ്റൊരില്‍ വീണ്ടും  വീണ്ടും അമര്‍ത്തി  ചവിട്ടി. ട്രാഫിക് സിഗ്നലുകളില്‍ കാത്തു കിടക്കുമ്പോള്‍ മനികൂരുകളുടെ ധയ്ര്‍ക്യം തോന്നി. റോഡിലൂടെ പോകുന്ന വാഹനങ്ങളും ജനങ്ങളും തന്‍റെ വഴി മുടക്കികള്‍ ആണെന്നയാള്‍ക്ക് തോന്നുനുണ്ടായിരുന്നു. ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ കാര്‍ നിറുത്തി അയാള്‍ ഇറങ്ങി നടന്നു.


കുട്ടി ആണോ പെണ്ണോ എന്ന ചോദ്യവും കുഞ്ഞിനെ  കാണുവാനുള്ള ധൃതിയും അയാളുടെ നടത്തത്തിനു വേഗം കൂട്ടി ഓപ്പറേഷന്‍  തിയട്ടെരിനു  മുന്നില്‍ ഡോക്ടര്‍ നില്‍ക്കുന്നുണ്ടായിരുന്നു.


"എന്‍റെ കുഞ്ഞ്" അയാള്‍ ഡോക്ടറോട് ചോദിച്ചു.


"നിങ്ങളുടെ മകന്‍ പ്രസവിക്കുനതിനു മുംബ് തന്നെ നിങ്ങളോട് വിടപറഞ്ഞു  പോയിരിക്കുന്നു"
ഡോക്ടോ സാവതനം പറഞ്ഞു.


"എന്‍റെ മുഖം ഒന്ന് കാണുക പോലും ചെയ്യാതെ"
അയാള്‍ക്ക്‌ വാക്കുകള്‍ മുഴുമിപ്പിക്കാനായില്ല, കണ്ണുകളില്‍ ഇരുട്ട്  കയറി,  തല പെരുക്കുന്നത് പോലെ തോന്നി, അയാള്‍ തൊട്ടടുത്ത കസേരയില്‍ തളര്‍ന്നിരുന്നു.


ഓപ്പറേഷന്‍  തീട്ടെരില്‍ നിന്നു പുറത്തു വന്ന ഭാര്യയുടെ കരഞ്ഞു  കലങ്ങിയ കണ്ണുകളാണ് അയാള്‍ കണ്ടത്. അവളുടെ കവിളുകളെ കണ്ണുനീര്‍ തുള്ളികള്‍ നനച്ചുകൊണ്ടിരുന്നു.ഒന്നും സംസാരിക്കാനാകാതെ കരഞ്ഞുകൊണ്ടിരിക്കുന്ന ഭാര്യയോട്‌ ഒരു ആശ്വാസ വാക്ക് പറയാനുള്ള ശക്തി പോലും അയാള്‍ക്കുണ്ടായില്ല.


തകര്‍ന്നു പോയ ഭാര്യയുടെ കൈ പിടിച്ച് കൊണ്ടു തകര്‍ന്ന ഹൃതയവുമായി അയാള്‍ വീട്ടിലേക്കു കയറുമ്പോള്‍ മേശപ്പുറത്തു മകള്‍ക്കായി വാങ്ങിയ പാവ കിടക്കുന്നുണ്ടായിരുന്നു. അയാളതിനെ കയ്യിലെടുത്തു. അതിന്‍റെ കണ്ണുകള്‍ക്ക് ജീവനുള്ളതായി അയാള്‍ക്ക്‌ തോന്നി. അയാളുടെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ പാവയുടെ മുഖത്ത് പതിച്ചു.




...................................................... ശുഭം.....................................................

9/24/10

പിരിച്ചുവിടല്‍

കമ്പനിയുടെ പുതിയ മനെജേര്‍ ജോലിക്കാരുടെ മീറ്റിംഗ് വിളിച്ചു ചേര്‍ത്തു. അദ്ധേഹത്തിന്റെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ചു.


നമ്മള്‍ ജോലി ചെയ്യുന്ന കമ്പനിയോട് നൂറു ശതമാനം കൂറ് പുലര്‍ത്തുക. കൃത്യ സമയത്ത് ജോലിക്ക് വരുക, എങ്കിലേ കമ്പനിയിലെ കാര്യങ്ങള്‍ ശരിയായ വണ്ണം നടക്കുകയുള്ളൂ.


മനെജേര്‍ കമ്പനിയോട് നൂറു ശതമാനം കൂറ് പുലര്‍ത്തിയിരുന്നു.അദ്ദേഹം കമ്പനിയുടെ കാര്യത്തില്‍ വലിയ കണിശക്കാരനായിരുന്നു. ഓഫീസില്‍ വൈകി വാരല്‍ പതിവാക്കിയ ക്ലാര്‍കിനെ അഭേഹം തന്‍റെ കാബിനിലേക്ക്‌ വിളിപ്പിച്ചു.
മാനേജര്‍ അയാളോട് പറഞ്ചു.


നിങ്ങള്‍ ഇനിയും വൈകി വരുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കെതിരെ നടപടിയെടുക്കും.  വേണ്ടി വന്നാല്‍ ജോലിയില്‍ നിന്നു പിരിച്ചു വിടും.


പിറ്റേന്ന് കമ്പനിയില്‍ ആദ്യം എത്തിയത് ക്ലാര്‍ക്ക് ആയിരുന്നു. പക്ഷെ മാനേജരുടെ കസേര ഒഴിഞ്ചു കിടന്നു. കാരണം ക്ലാര്‍ക്ക് യൂണിയന്‍ നേതാവും  രാഷ്ട്രീയ പാര്‍ട്ടിയുടെ ചോട്ടാ  നേതാവും ആയിരുന്നു.

8/14/10

ജീവനുള്ള പാവ

സിനിമ തീര്‍ന്നപ്പോഴാണ്‌ അയാള്‍ കസേരയില്‍ നിന്നു എഴുന്നേറ്റത് . നല്ല സിനിമയായിരുന്നു, ഒരുഗ്രന്‍ പ്രേത പടം. അയാള്‍ ക്ലോക്കിലേക്ക് നോക്കി സമയം പതിനൊന്നര കഴിഞ്ചിരിക്കുന്നു. സിനിമയില്‍ മുഴുകിയത് കൊണ്ട് സമയം പോയത് അറിഞില്ല. മേശപ്പുറത്തു നിന്നു ഒരു സിഗേരറ്റ് എടുത്ത് ചുണ്ടില്‍ വെച് തീപെട്ടിയും കയ്യിലെടുത് കൊണ്ട്  അയാള്‍ ഉമ്മരതെക്കിറങ്ങി.


പുറത്തു മഴ പെയ്യുന്നുണ്ട്. ഓടിന്റെ പുറത്തുകൂടി ഒഴുകി താഴേക്ക്‌ പതിക്കുന്ന മഴവെള്ളത്തെ നോക്കികൊണ്ട് അയാള്‍ തീപെട്ടിയുരച്ചു. അതിനു സമ്മതിക്കാതെ കാറ്റ് തീ കെടുത്തികളഞ്ച്ചു, വീണ്ടും ഒരു തീപെട്ടിയുരച് അയാള്‍ സിഗേരറ്റ് കത്തിച്ചു. ഒരു നീണ്ട പുകയെടുത്ത് കൊണ്ട് യെരിഞ്ചു തീര്‍ന്ന കൊള്ളി അയാള്‍ മുറ്റത്തേക് എരിഞ്ചു. രാത്രിയുടെ ഇരുട്ടിലേക്ക് നോക്കികൊണ്ട് അയാള്‍ ഇരുന്നു.


പെട്ടന്നൊരു തണുത്ത കാറ്റ് വീശി. കാട്ടിനെതിരെ മുഖം തിരിച്ചപ്പോഴാണ്‌ അയാളുടെ ശ്രദ്ധ ഓടിന്റെ പട്ടികയില്‍ വെച്ചിരുന്ന പാവയിലെക്ക് തിരിഞ്ചത്.


"ഇതിനെന്താ ജീവനുണ്ടോ ഇതല്ലേ ഇപ്പൊ  താഴെ കിടന്നത് ?"


എന്നയാള്‍ സ്വയം ചോദിച്ചു. അയാളുടെ സംശയം ശരിയാണെന്ന് സംമധിച് കൊണ്ട് പാവ തലക്കുലുക്കി. ഒന്ന് നെട്ടിയെങ്കിലും അയാള്‍ പാവയെ തന്നെ സൂക്ഷിച്ചു നോക്കി. അത് കണ്ണ് ചിമ്മുകയും തലയാട്ടുകയും ചെയ്യുന്നുണ്ട്. പെട്ടന്നയാല്‍ കസേരയില്‍ നിന്നും എഴുനേറ്റു. അയാള്‍ പാവ എടുക്കാന്‍ വേണ്ടി കൈയുയര്‍ത്തി പക്ഷെ മനസ് അയാളെ വിലക്കി.


ഇനി വല്ല പ്രേത ഭാതയും ആയിരിക്കുമോ? താനീ വാടക  വീട്ടില്‍ താമസം തുടങ്ങിയിട്ട്  അതികനാള്‍  ആയിട്ടില്ല. ഈ ചുറ്റുപാടിനെ കുറിച്ച് കൂടുതലൊന്നും തനിക്കറിയില്ല. മനസ്സില്‍ ഒരുപാട് കേട്ടുമറന്ന പ്രേത കഥകള്‍ ഓടിയെത്തി. അവ നാല് ഭാഗത്ത്‌ നിന്നും അയാളുടെ മനസ്സിനെ ഭയപ്പെടുതികൊണ്ടിരുന്നു. അയാള്‍ കസേര ദൂരേക്ക് വലിച്ചിട്ട് കൊണ്ട് അതില്‍ ഇരുന്നു. അയാളുടെ ശ്വാസഗതി മാറുന്നത് അയാള്‍ അറിയുന്നുണ്ട്. കൈകള്‍ വിരക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കസേരയുടെ വശങ്ങളില്‍ മുറുകെ പിടിച്ചു. 


കോലായില്‍ ഒരു മൂലയില്‍ കിടന്നിരുന്ന കസേരയിലേക്ക് സൂക്ഷിച്ചു നോക്കി . ഇല്ല അത്  ആടുന്നില്ല,   ഭിത്തിയില്‍   തൂകിയിട്ടിരുന്ന ഫോടോയിലെക്ക് നോക്കി അതും ഇളകുന്നില്ല എന്ന് ഉറപ്പുവരുത്തി. പക്ഷെ ആ പാവ അത് തന്നെ നോക്കുന്നുണ്ട് തലയാട്ടി വിളിക്കുന്നുണ്ട്. അയാള്‍ ഭയന്നുകൊണ്ട് ചുറ്റുപാടും നോക്കി. മുട്ടത്തു വെള്ള സാരിയുടുത്ത ഒരു സുന്ദരി നില്‍ക്കുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. അയാള്‍ ഉറക്കെ ചോദിച്ചു. 


ആരാ അത് ?


പക്ഷെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി.  ശ്രദ്ധിച്ചു നോക്കിയപ്പോഴാണ്  മനസിലായത് അത് നന്ത്യാര്‍ വട്ടത്തിന്റെ ചെടിയില്‍ പടര്‍ന്നു കയറിയ മുല്ലവള്ളി  നിറയെ പൂക്കളുമായി നിന്നു മഴ നനയുകയാണ്‌.


ഹാവൂ.....


ആശ്വാസത്തോടെ അയാള്‍ നെഞ്ചത്ത്‌ കൈവെച്ചു. സകല ദൈര്യവും സംഭരിച്ചു കൊണ്ടയാള്‍ കസേരയില്‍ നിന്നും എഴുനേറ്റ് അകത്തേക്ക് നടന്നു. ആ നടത്തത്തിനു വേഗത കൂടുതലായിരുന്നു. അടുക്കളയില്‍ ചെന്ന് വിറകു കൊള്ളികള്‍ കൊണ്ടയാള്‍ ഒരു കുരിശിന്റെ രൂപമുണ്ടാക്കി. പ്രേതങ്ങള്‍ക്കു കുരിശ് ഭയമാനെന്നു അയാള്‍ മനസിലാക്കിയിരുന്നു. ഒരു കയ്യില്‍ വിറകു കൊള്ളിയും മറുകയ്യില്‍ മരക്കുരിശും പിടിച്ച് അയാള്‍ ഉമ്മറത്തേക്ക് നടന്നു.


ഇടതു കയ്യില്‍ ഉയര്‍ത്തിപിടിച്ച മരക്കുരിശും വലതു കയ്യില്‍ വിരകുകൊള്ളിയുമായി അയാള്‍ പാവയ്ക്ക് നേരെ നീങ്ങി. തന്‍റെ ഹൃതയം തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടുപോലെ പടപടാ അടിക്കുന്നത് അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു.കാലുകള്‍ വിരക്കുന്നതും ശരീരം തളരുന്നതും അയാള്‍ അറിഞ്ചു. അറിയാവുന്ന മന്ത്രങ്ങള്‍ എല്ലാം ഉരുവിട്ടുകൊണ്ട് വിറകുകൊള്ളി പാവക്കു നേരെ ഉയര്‍ത്തി. കണ്ണ് ചിമ്മികൊണ്ടയാല്‍ പാവയെ അടിച്ചു.


ഒരു ശബ്ദം കേട്ടാണ് അയാള്‍ കണ്ണ് തുറന്നത്. നോക്കിയപ്പോള്‍ പാവയുടെ പിന്നില്‍ നിന്നും ഒരു ചുണ്ടെലി ഓടിന്റെ പട്ടികയിലൂടെ ഓടുന്നതാണ്‌ കണ്ടത്. അകത്തു നിന്നും ഭാര്യയുടെ ശബ്ദം കേട്ടു.


നാളെ ഒരെളിക്കെനി വാങ്ങണം ട്ടോ ..
ഈ പഴയ തുണികളെല്ലാം ഇവറ്റകള്‍ നശിപ്പിച്ചു.


.............................................ശുഭം ........................................     

6/27/10

malayalam

നമ്മള്‍ മലയാളികള്‍ മലയാള ഭാഷയെ സ്നേഹിക്കുന്നവരാന് പക്ഷെ............................

ഇവിടെ ഈ അറബിനാട്ടില്‍ ഞാന്‍ ഒരുപാട് രാജ്യക്കാരെ കണ്ടിട്ടുണ്ട്.
അറബികള്‍ അവര്‍ അറബിയില്‍  തന്നെ എഴുതുന്നു. അവരുടെ കുറിപ്പുകളില്‍ അക്കങ്ങളും അവര്‍ അറബിയിലാണ് എഴുതുന്നത്‌.
ബംഗാളികള്‍ (ബംഗ്ലാദേശ്) ബംഗാളി ഭാഷയില്‍ തന്നെയാണ് എഴുതാറുള്ളത്. അവരുടെ കണക്കു പുസ്തകത്തില്‍ കണക്കുകള്‍ എഴുതുന്നത്‌ ബംഗാളി അക്കത്തിലാണ് അതുപോലെ തന്നെ എല്ല നാട്ടുകാരും അവരുടെ ഭാഷയില്‍ അക്കങ്ങള്‍ എഴുതാറുണ്ട്. 


പക്ഷെ ഞാന്‍ അടക്കമുള്ള മലയാളികള്‍ മലയാളത്തില്‍ അക്കങ്ങള്‍ എഴുതുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മലയാള ഭാഷക്ക് വേണ്ടി ഘോരഘോരം പ്രസന്ഗിക്കുന്നവരും മലയാള അക്കത്തെ വിസ്മരിച്ചു എന്ന് തോന്നുന്നു. പണ്ട് മലയാളം ടീച്ചര്‍ പഠിപ്പിച്ചുതന്ന മലയാളം അക്കങ്ങള്‍ ന്യാനും എന്നെ മറന്നിരുന്നു.

ഇന്ന് യാദൃഷികമായി മലയാള അക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടപോഴാണ് എനിക്ക് തോന്നിയത് അവ എവിടെയെങ്കിലും എഴുതി വെക്കണം എന്ന്.


****************************

1 ---  ൧

2 ---  ൨

3 ---  ൩

4 ---  ൪

5 ---  ൫

6 ---  ൬

7 ---  ൭

8 ---  ൮

9 ---  ൯

0 ---  ൦
****************************

6/17/10

ozhukk

ഒരു കനത്ത മഴ പെയ്യണം, മനസിന്‍റെ വിശാലമായ  കാശത്ത് ഇരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ പെയ്തോഴിന്ച്ചേ മതിയാകു.
താഴേക്ക്‌ പതിക്കുന്ന ഓരോ മഴത്തുള്ളിയും എന്‍റെ മനസിനെ പോള്ളിക്കണം. നീറുന്ന ഓര്‍മ്മകള്‍ പെയ്തിറങ്ങുമ്പോള്‍ ഉള്ള വേദനയുടെ ലഹരിയില്‍ ഞാന്‍ കിടക്കും. ആ കിടപ്പില്‍ എന്‍റെ മനസ് മഴക്കാടുകളുടെ  ഉള്ളരകളിലെക്ക് പറക്കുകയായിരിക്കും അവിടെ കാടിന്‍റെ ഭയാനകമായ ഇരുളില്‍ ഞാന്‍ എന്തിനോ വേണ്ടി തിരയും. ഒടുവില്‍ അത് ലഭിക്കാതെ ഞാന്‍ തളര്‍ന്നു വീഴും. എല്ലാ ക്ഷീണവും തീരുന്നത് വരെ ഞാന്‍ ആ കിടപ്പ് കിടക്കും. പിന്നീടെഴുനെല്‍ക്കുമ്പോള്‍ എനിക്ക് ലഭിക്കുക ഏറ്റവും കൂടുതല്‍ സമാധാനമുള്ള നിമിഷങ്ങള്‍ ആയിരിക്കും.

തലയ്ക്കു മുകളില്‍ ഇരുണ്ടു കൂടിയ മേഘങ്ങള്‍ പെയ്യുമ്പോള്‍ ഇടവഴികളിലൂടെ കല്ലും മണ്ണും കുതിയോലിക്കണം. ആ വെള്ള പാച്ചിലില്‍ മനസിന്‍റെ ഇരുലടന്ച്ച ഊടുവഴികളിലൂടെ എല്ലാ ദുക്കവും അറബിക്കടലിന്റെ വിതൂരതയിലേക്ക് ഒഴുകി പോകും. എനിക്കൊരിക്കലും കാണാനാകാത്ത ഒര്മിചെടുക്കനാകാതത്ര ദൂരങ്ങളിലേക്ക് നീങ്ങും. വര്‍ഷങ്ങള്‍ കൊണ്ട് പടര്‍ന്നു പന്ധലിച്ച സംഗടതിന്റെയും നിരാശയുടെയും പടുമരങ്ങള്‍ കടപുഴകി വീഴും. കനത്തു പെയ്യുന്ന മഴക്കൊടുവില്‍ ആകാശം ശാന്തമാകും. ആ മഴക്ക ശേഷം ലഭിക്കുന്ന ശാന്തത, ഇലകളില്‍ തങ്ങിനില്‍ക്കുന്ന അവസാനതുള്ളി വെള്ളവും ഉത്തി വീഴുന്നത് കാണുമ്പോള്‍ ഉള്ള സന്തോഷം, ശാന്തമായ അന്തരീക്ഷത്തിലെ സമാദാനം അതിനായി ഞാന്‍ കൊദിക്കുന്നു. 

ഒരിക്കല്‍ പെയ്തോഴിന്ച്ചതാണ് എന്‍റെ മനസിലെ കറുത്ത മേഘങ്ങള്‍. അന്ന് ഒരു സാധാരണ ദിവസമായിരുന്നു. ആ രാത്രിയുടെ ഏതോ യാമത്തില്‍  ഞാന്‍ ഉണര്‍ന്നു. പുലരാന്‍ അതികസമയമില്ലെന്നു തോന്നുന്നു. പെട്ടെന്നായിരുന്നു മഴവന്നത്. കുത്തിയൊലിച്ചു വന്ന മഴവെള്ളം കണ്ണുനീര്‍ തുള്ളികളായി വേഷം മാറിയപ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ എനിക്ക് കഴിയാതെ വന്നു. എന്നെത്തന്നെ എനിക്ക് കയവിട്ടുപോകുമെന്ന് തോന്നിയ എന്‍റെ ആദ്യ അനുഭവം ആയിരുന്നു അത്. എന്‍റെ കണ്ണുകള്‍ കണ്ണുനീര്‍ പൊഴിക്കുന്നത് എന്തിനായിരുന്നുവെന്ന് അന്നെനിക്കരിയില്ലയിരുന്നു. പക്ഷെ ഇന്നെനിക്കു തോന്നുന്നു മനസ്സില്‍ കെട്ടികിടക്കുന്ന വേദനകളെ ഒഴുക്കികലയാനുള്ള മനസിന്‍റെ സൂത്രപ്പണി ആയിരുന്നു അതെന്ന്. 

ഒരിക്കല്‍ കൂടി മഴ വന്നിരുന്നെങ്ങിലെന്നു ഞാന്‍ വെറുതെ ആശിച്ചുപോകുന്നു. എത്ര പെട്ടന്നാണ് കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടുന്നത് അതൊന്നു പെയ്തോഴിഞ്ചിരുന്നെങ്ങിലെന്നു ആഗ്രഹിക്കുംബോളും മനസ്സില്‍ വല്ലാത്തൊരു ഭയം തങ്ങി നില്‍ക്കുന്നു. അനുവാദം ചോദിക്കാതെ കടന്നു വരുന്ന മഴ ഒരു പെമാരിയയാല്‍ അല്ലങ്കില്‍  ഒരു കൊടുങ്കാറ്റിനു വഴിമാറികൊടുതാല്‍? ഞാന്‍ ന്യാനെല്ലതായി തീരും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

ജനനത്തിനും മരണത്തിനും ഇടക്കുള്ള ന്യനിന്മേല്‍കളിയില്‍ താണ്ടേണ്ട ദൂരങ്ങള്‍ അനവതിയാണ്. അടിയൊഴുക്കുള്ള പുഴകളും, കല്ലും മുള്ളും നിരന്ച്ച കുന്നുകളും താണ്ടണം. ദുര്‍ഘടമായ ഒരുപാട് വഴികളും അങ്ങനെ ഒരുപാടു കടന്ബകള്‍.

എന്നെ ഇതുവരെ എത്തിച്ച മാതാപിതാക്കള്‍ക്കും സഹോതരങ്ങള്‍ക്കും സുഹ്ര്തുക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും പിന്നെ കല്ലിനും മുള്ളിനും മണ്ണിനും വിന്നിനും സകല ജീവജാലങ്ങള്‍ക്കും സര്‍വോപരി എന്‍റെ തമ്പുരാനും നന്ദി.

6/8/10

ഭ്രമം

ഒരിക്കല്‍ അവളെന്നെ വിളിച്ചു,

"എന്‍റെ ഹൃതയമേ................"

പിന്നീടൊരിക്കല്‍ അവള്‍ പറഞ്ചു. ന്യനവള്‍ക്ക് എല്ലാമാനെന്നു, അവളുടെ പ്രണയം മുഴുവന്‍ എനിക്കാണെന്ന്
ഒരു പ്രണയം പൂവിട്ടു. സുന്തരമായ പ്രണയത്തിന്‍റെ ലോകത്ത് അതങ്ങനെ വന്‍ മരമായി പന്തലിച്ചു നിന്നു. മധുരമുള്ള വാക്കുകളുടെയും സുന്തരമായ സ്വപ്നങ്ങളുടെയും നീണ്ട കാലത്തിനു ശേഷം അവളെന്നോട് പറഞ്ചു,
"ന്യനവള്‍ക്ക് ആരുമല്ലെന്ന്"
"എന്നോട് പ്രണയമില്ലെന്ന്"


കവിയുടെ വരികളെ ഞാന്‍ ഓര്‍ത്തുപോവുകയാണ്‌,
"ഭ്രമമാണ് പ്രണയം വെറും ഭ്രമം
വാക്കിന്‍റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൌധം"
....................................................

നിഴലേ നിന്നോട്

ഞാന്‍ അവിടെ ഇരിക്കുബോള്‍ അവനും എന്‍റെ കൂടെയുണ്ട്, എന്‍റെ ആത്മ സുഹൃത്ത്.

എന്നിലേക്ക് വീശുന്ന കുളിര്‍ കാറ്റ് എന്നെ തഴുകി കൊണ്ട്  തിരിച്ചു പോകും, എന്‍റെ മനസിലെ സുന്തര സ്വപ്നങ്ങളും മോഹങ്ങളും എന്‍റെ ഓര്‍മയില്‍ നിന്ന് മാഞ്ചുപോകും, കുടുംബക്കാര്‍, അവരെന്നെ പിരിഞ്ച് പോകും, അതനിവാര്യമാണ്. പകല്‍ രാത്രിയോട്‌ വിടപറയുന്നു രാത്രി പകലിനോടും. അതുപോലെ ഞാന്‍ അവരോടും അവരെന്നോടും വിടപറയും. ന്യാനുമായി അടുക്കുന്ന സുഹൃത്തുക്കള്‍ ഒരിക്കല്‍ എന്നെ പിരിയും. എന്നാല്‍ എന്ത് തന്നെ സംഭവിച്ചാലും അവനെന്നെ പിരിയില്ല. 

ഓര്‍മവെച്ച കാലം മുതല്‍ അവനെന്‍റെ കൂടെയുണ്ട്, തിവസത്തില്‍ ഒരുപാട് തവണ, അല്ല എല്ലായ്പ്പോഴും ന്യനവനെ കാണും. എങ്കിലും അവനെ കന്നനമെങ്കില്‍ അല്പമെങ്കിലും പ്രകാശം വേണം രാത്രിയില്‍ അവനെ കാണാന്‍ കഴിയില്ല, കാരണം രാത്രിക്ക് അവന്റെ നിറമാണ്ണ്‍. അവന്‍ ഇരുട്ടില്‍ മറയും. എന്നാലും അവന്‍ ഇപ്പോഴും എന്‍റെ കൂടെയുണ്ട്.

നിലാവുള്ള രാത്രിയില്‍ ആകാശത് വാരിയിട്ട  നക്ഷത്രങ്ങളെ മാത്രം  നോക്കി കിടക്കുമ്പോഴും അവനെന്‍റെ അടുത്തുണ്ടാവും. ഞാന്‍ പല പല നിറങ്ങളുള്ള വസ്ത്രം ധരിക്കുമ്പോഴും അവനു അവന്റെ കറുത്ത ഉടുപ് മാത്രം അവനതു മാറ്റാറില്ല അവനതു ഇഷ്ട്ടവുമല്ല. ന്യനവനോട് ഒരുപാട് സംസാരിക്കും പക്ഷെ അവന്‍ മറുപടി ഒന്നും പറയാറില്ല. ഞാന്‍ കിടക്കുമ്പോള്‍ അവന്‍ എന്‍റെ ശരീരത്തോട് ചേര്‍ന്ന് കിടക്കും. അവനു കണ്ണുകളില്ല, കയ്കലുകളും  തലയുമുന്റ്റ്  എന്നിട്ടും മുഖമില്ല. എന്‍റെ ആത്മസുഹൃത്തിനു മിഖമില്ല അതിലെനിക്ക് തെല്ലും ദുഖമില്ല.

ഒരിക്കലും അവനു എന്നെ പിരിഞ്ച് പോകാനാകില്ല, ന്യനില്ലാതെ അവനു നിലനില്‍പ്പില്ല അതാണ്‌ ന്യാനും അവനും തമ്മിലുള്ള ബന്ധം. അത് ഒരുപാട് ജന്മങ്ങള്‍ക്ക് മുബുള്ള ബന്ധമാണ് എന്‍റെ സ്വകാര്യങ്ങള്‍ അവനോടു ഞാന്‍ പറയും. അവന്‍റെ മറുപടി ഉപദേശം എല്ലാം ഞാന്‍ പ്രദീക്ഷിക്കും പക്ഷെ അവന്‍ ഒന്നും പറയാറില്ല. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന എന്‍റെ മനസിനെ കുറിച്ചും അവനറിയാം. മനസിലെ സ്വപ്നങ്ങളും മോഹങ്ങളും ഞാന്‍ അവനെ അറീക്കും കാരണം യേത് നിമിഷവും എന്‍റെ കൂടെയുള്ള കൂട്ടുകാരന്‍ അവനാണല്ലോ. എഴുതാന്‍ കൊതിക്കുന്ന എന്‍റെ തൂലികയെ കുറിച്ച ഒരുപാടു പറയാറുണ്ട്. എന്‍റെ സുന്തരിയായ കാമിനിയെ കുറിച്ച് പോലും ഞാന്‍ പറഞ്ചു. എന്‍റെ ഹൃതയത്തില്‍ അവള്‍ക്കായ്‌ കരുതിവെച്ചതെല്ലാം അവനറിയാം. ഇന്നും എനിക്കവനോട് ഒരുപാടു പറയാനുണ്ട്.

അവന്‍ മറുപടിയൊന്നും പരയില്ലയിരിക്കും, എങ്കിലും ചോദിക്കട്ടെ. എനിക്ക് ചോദിക്കാനുള്ളതെല്ലാം അവനെ കുറിച്ചാണ്. എനിക്കൊരു മനസുണ്ട്, സുന്തരമായ സ്വപ്‌നങ്ങള്‍ കാണുന്ന മനസ്സ്, മാനതോളം വലുപ്പമുള്ള മോഹകൊട്ടാരങ്ങള്‍ കെട്ടുന്ന മനസ്സ്, ഒരുപാട് യാത്ര പോകുന്ന മനസ്സ് .
അതുപോലൊരു മനസ്സ് നിനക്കുണ്ടോ?
സ്വപ്നങ്ങളുണ്ടോ?
നിന്നില്‍ ജീവനുണ്ടോ?
നീയും ചലിക്കുന്നു വലുതാകുന്നു ചെറുതാകുന്നു ഇത് നിന്‍റെ ജീവന്‍റെ തെളിവാണോ?
നിനക്ക് മരണമുണ്ടോ?
മരണ ശേഷം എന്‍റെ ജീവന്‍റെ നിഴലായ് നീയും വരുമോ?
 ................................................................................

6/7/10

എന്‍റെ ചെമ്പകം

മനസിലെ മലരിനെ തൊട്ടു വിരിയിച്ച പ്രണയം നല്‍കിയ കൂട്ടുകാരീ...

സുന്തരമായൊരു സ്വപ്നതിനപ്പുറം ണീയെന്ന യഥാര്ത്യമുണ്ടോ....?

മനസിന്‍റെ കടലാസില്‍ കാമുകി പെണ്ണ് നീ പ്രണയം നിനക്കെന്നു കുറിച്ചു

മലരിന്റെ മണമുള്ള മധുവിന്‍റെ കിനിവുള്ള വരികളിലന്നു നീ കുറിച്ചു

ജീവന്‍റെ ജീവനാന്‍ എന്ന് നാഥന്‍ ജീവന്‍റെ ജീവനാന്‍ എന്ന് .

ചെമ്പക മലരിന്റെ ഇതലുകലോരോന്നും എനിക്കായ് മൂളിയ കവിതയിലും

നീ തന്ന പനിനീര്‍ പൂക്കളിതോരോന്നും പറഞ്ചു തീരാത്ത കഥകളിലും

പൌര്‍ണമി ചന്ദ്രനായി പാതിരാസൂര്യനായി തിളങ്ങും നീയിനിയുണ്ടോ...?

നിശയുടെ മടിത്തട്ടില്‍ ഉറങ്ങുംബോലെന്റെ ആയിരം ചിറകുള്ള സ്വപ്നത്തിലും

നിദ്രയെ പുല്കാതെ കരയുന്ന മനസിന്‍റെ രാത്രിതന്‍ ഏകാന്ത യാമത്തിലും

ഇനിയുമുണ്ടോ നിന്റെ പുഞ്ചിരികള്‍

നഷ്ട്ട സ്വപ്നത്തിന്റെ നോവുന്ന മനസുമായ് പാടാം ഒരു വരി ഗസല്‍ ഞാന്‍

നിനക്കായ്‌ പാടാം ഒരു വരി ഗസല്‍ ഞാന്‍ .

"നന്ദി പ്രിയ സഖി നന്ദി

എനിക്കു നീ തന്നതിനെല്ലമെന്‍ നന്ദി

പ്രിയ സഖി നിനക്കെന്‍ നന്ദി"