അതെ സർ,
സംസ്കാരം പഠിപ്പിക്കുന്ന സർവകലാശാലകളും നമുക്ക് വേണം .
അതിലും അത്യാവശ്യം വേണ്ടത് മറ്റു പലതും ഉണ്ടെന്നിരിക്കെ നമുക്ക് സർവകലാശാലകളിലേക്ക് പതുക്കെ പോകാം .
അതിനു മുംബ് ഞാൻ ഹിന്ദുവാണ് നായരാണ് എന്നു പറയുന്ന സഹപ്രവർത്തകരെ കൊണ്ടെങ്കിലും ഞാൻ മനുഷ്യനാണ് എന്നു പറയിപ്പിക്കാൻ ശ്രമിക്കാം, ദളിതരെ പട്ടിയായി കാണുന്ന ജാതിയുടെയും കുലതിന്റെയും വൃത്തികെട്ട കരിപുടം പുതച്ച ഭരണ വർഗതിനോട് അവരെ മനുഷ്യനായി കാണാൻ ഉപതെഷിക്കുകയെങ്കിലും ചെയ്യാം കാരണം രോഹിത് വെമുലമാർ പുനര് ജനിക്കുമ്പോഴും ഇന്ത്യ മരിക്കുകതന്നെയാണ് .
ഒരു ജനത എന്ത് തിന്നണമെന്ന് ഒരു കൂട്ടം ഫാസിസ്റ്റുകൾ തീരുമാനിക്കുകയും അതിൻറെ പേരിൽ അക്രമവും കൊലപാതകങ്ങളും നടത്തുമ്പോൾ മരിക്കുന്നത് ജനാതിപത്യ ഇന്ത്യയുടെ മൂല്യങ്ങളാണ് അല്ല ഇന്ത്യ തന്നെയാണ് അതിനെതിരെ ഒരു വരിയെങ്കും കുറിക്കാൻ ഒരു പേനയെടുക്കാം .
കൂലി എഴുത്തുകാരും കാവി പ്രീണനത്തിനു വേണ്ടി തൂലികയെടുതവരും അരങ്ങു വാഴുമ്പോൾ അഭിപ്രായം നിഷ്പക്ഷമായി സ്വതന്ത്രമായി തുറന്നെഴുതിയതിന്റെ പേരിൽ കൽബുർഗിമാർ ജീവൻ വെടിയേണ്ടി വരുന്നത് സ്വതന്ത്ര ഇന്ത്യയുടെ മരണമാണ് ആ കൽബുർഗിമാർക്കു വേണ്ടിയും കൂടി ഒരു നിമിഷമെങ്കിലും മൗനമായി പ്രാർത്ഥിക്കുക എങ്കിലും ചെയ്യാം
സിയാച്ചിനിൽ വീര മൃത്യു വരിച്ച പട്ടാളക്കാർക്ക് വേണ്ടി മൗനമാചരിക്കലും അവരോടുള്ള സ്നേഹവും ഓരോ പൗരനും വേണ്ടത് തന്നെയാണ് ഞാനും നിങ്ങളും സുരക്ഷിതമായി ഉറങ്ങാൻ വേണ്ടി അതിർത്തിയിൽ കാവൽ നില്ക്കുന്ന പട്ടാളക്കാരനെയോർത്തു ഓരോ ഇന്ത്യക്കാരനും അഭിമാനമുണ്ട്പക്ഷെ അത് മാത്രമാണ് രാജ്യസ്നേഹം എന്ന് ധരിക്കാൻ ഞങ്ങൾ പഠിച്ചത് താങ്കൾ ഉദ്ദേശിച്ച സംസ്കാരം പഠിപ്പിക്കുന്ന സർവകലാശാലകളിൽ അല്ല .
അത് മാത്രമാണ് രാജ്യസ്നേഹം എന്ന് ധരിക്കാൻ ഞങ്ങൾ ജനിച്ചത് ഒരു കോടിക്ക് പിന്നിൽ അണിനിരന്നു തലപോട്ടിച്ചു തലച്ചോറു മുഴുവൻ നേതാക്കൾക്ക് ചോര്ത്തികൊടുത്ത വർഗീയ സമൂഹത്തിലല്ല
ഇന്ത്യ മരിക്കില്ല മരിക്കാൻ ഞങ്ങൾ അനുവതിക്കില്ല എത്രയൊക്കെ വര്ഗീയ വിഷം കുത്തിവെച്ചാലും അസഹിഷ്ണുതക്ക് വളം വെച്ച് വർഗീയ കോമരങ്ങളെ ഇളക്കിവിടാൻ ഭരനാതികാരികൾ എത്രയൊക്കെ ശ്രമിച്ചാലും ഓരോ ഇന്ത്യൻ പൗരനും ചെറുത് നില്ക്കും
ഇല്ല ഇന്ത്യ മരിക്കില്ല സർ
ജയ് ഹിന്ദ് .