ഒരു നീളന്‍ തോപ്പിക്കുള്ളില്‍ അയാള്‍ ഒളിപ്പിച്ചു വെച്ചത് മാദ്രിക വിദ്യയുടെ ഒരു ലോകം തന്നെയായിരുന്നു.
കറുത്ത, രണ്ടറ്റവും തിളങ്ങുന്ന കുറുവടിയും നീളന്‍ കോട്ടും പിന്നെ ആ തൊപ്പിയും ധരിച്ചാല്‍ അയാള്‍ ചെയ്യുന്നതെന്തും അത്ഭുതങ്ങളായിരിക്കും.മണ്ണിനടിയില്‍ കുഴിചിട്ടപ്പോള് ആള്‍ക്കൂട്ടത്തിലൂടെ തിരിചു വന്നവന് , കത്തിയെരിയുന്ന തീകുന്ടത്തില് നിന്നും ചങ്ങല പൊട്ടിചു ഇറങ്ങി നടന്നുകൊന്ട് അയാള്‍ ക്കയ്യടി നേടി.ഒരോ വേദികളിലും കാണികള്‍ക്ക് ഹരമായി വിസ്മയിപ്പിക്കുന്ന കാഴ്ചയായി അയാള്‍ മാറി. ജീവനുള്ള പെണ്ക്കുട്ടിയ രണ്ടായി കീറിമുറിചും പൂവില്‍ നിന്നു വള്ളരി പ്രാവുകളെ പറത്തിയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മുന്നില്‍ അമാനുഷിക കഴിവുള്ളവനായി മാറി അയാള്‍ .
ഒടുവില്‍ ഒരു കാര്‍ അപകടത്തില്‍ രക്തം വാര്‍ന്നു പിടഞ്ഞു മരിക്കുബോഴും അയാള്‍ മാന്ത്രികന് തന്നെയായിരുന്നു .