9/30/10

അയാളുടെ മകന്‍

ഭാര്യ ഗര്ഭിനിയാനെന്നരിഞ്ഞപ്പോള്‍  അയാള്‍ ഏറെ സന്തോഷിച്ചു. താനൊരു അച്ഛന്‍ ആകാന്‍ പോകുന്നു. തന്‍റെ കുടുംബത്തിലേക്ക് ഒരു അംഗം കൂടി വരുകയാണ്. അയാള്‍ ആഹ്ലാതം കൊണ്ട് തുള്ളിച്ചാടി. സുഹൃതുകല്‍ക്കെല്ലാം മധുരം നല്‍കി സല്‍ക്കരിച്ചു. അന്ന് ഓഫീസില്‍ അയാള്‍ക്ക്‌ അനുമോതനങ്ങളുടെ പ്രവാഹമായിരുന്നു.


പിന്നീടുള്ള ദിവസങ്ങളില്‍ അയാള്‍ ഏറെ ഉത്സാഹവാനായിരുന്നു. തന്‍റെ മകളെ (മകള്‍ ആയിരിക്കുമെന്ന് അയാള്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു) സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അയാളുടെയും ഭാര്യയുടെയും സംസാരങ്ങള്‍ കുഞ്ഞുവാവയെ  കുറിച്ച് മാത്രമായി തീര്‍ന്നു. ഇഷ്ട്ടപെട്ട പേരുകള്‍ അയാള്‍ ഭാര്യയോട്‌ പറഞ്ഞു.


"എന്‍റെ മോള്‍ക്ക് ഈ പേരിടണം"
"ഹാ ഹ മോളോ അല്ല ഇത് മോനാണ്" എന്നായിരുന്നു ഭാര്യയുടെ മറുപടി.


അവര്‍ പിന്നെ സ്വപ്നങ്ങളുടെ ലോകത്തായിരുന്നു.അവരുടെ സ്വപ്നത്തില്‍ അവന്‍ പിച്ചവെച്ചു, വളര്‍ന്നു, നന്നായി പഠിച്ചു, നല്ല ജോലി നേടി,പിന്നെ വിവാഹം കഴിച്ചു, അങ്ങനെ അങ്ങനെ അവന്‍റെ ജീവിതം മുഴുവന്‍ അവരുടെ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. അയാള്‍ ഓരോ ദിവസവും വീട്ടിലേക്കു വരുമ്പോള്‍ ഓരോ പുതിയ കളിപ്പാട്ടങ്ങള്‍ വാങ്ങി കൊണ്ട് വരാന്‍ തുടങ്ങി.


"ജനിച്ച ഉടനെ മോന് ഇതുകൊണ്ടൊന്നും കളിയ്ക്കാന്‍ കഴിയില്ല" ഭാര്യ അയാളെ കളിയാക്കി. 


അലമാരയില്‍ ബാബിക്രീമും ഷാമ്പൂവും പൌടെരും കൊണ്ട് നിറഞ്ഞു. ശിശു പരിപാലനത്തെ പ്രതിപാതിക്കുന്ന പുസ്തകങ്ങള്‍ അവര്‍ ഒരുപാട് വായിച്ചു കൂട്ടി. തന്‍റെ കുഞ്ഞിനെ  കാണാന്‍ അയാള്‍ക്ക്‌ ധൃതിയായി. അച്ഛാ എന്ന വിളി കേള്‍ക്കാന്‍ ഹൃതയം വെമ്പല്‍ കൊണ്ടു.  


അയാള്‍ ഓഫീസില്‍ ഇരിക്കുമ്പോഴാണ് മൊബൈല്‍ ഫോണ്‍ ഒരു കുട്ടിയുടെ ശബ്ധത്തില്‍ ചിരിച്ചത്. ഫോണെടുത് ചെവിയോടു ചേര്‍ത്തു  വെച്ച അയാള്‍ ചാടിയെനീട്ടു. ഭാര്യയെ ആശുപത്രിയില്‍ കൊണ്ടു പോയിരിക്കുന്നു. അയാള്‍ ആശുപത്രിയിലേക്ക് കുതിച്ചു.


ഡ്രൈവ് ചെയ്യുമ്പോള്‍ സ്പീഡ് പോരെന്നു  തോന്നുനുണ്ടായിരുന്നു. അയാള്‍ അക്സിലെറ്റൊരില്‍ വീണ്ടും  വീണ്ടും അമര്‍ത്തി  ചവിട്ടി. ട്രാഫിക് സിഗ്നലുകളില്‍ കാത്തു കിടക്കുമ്പോള്‍ മനികൂരുകളുടെ ധയ്ര്‍ക്യം തോന്നി. റോഡിലൂടെ പോകുന്ന വാഹനങ്ങളും ജനങ്ങളും തന്‍റെ വഴി മുടക്കികള്‍ ആണെന്നയാള്‍ക്ക് തോന്നുനുണ്ടായിരുന്നു. ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ കാര്‍ നിറുത്തി അയാള്‍ ഇറങ്ങി നടന്നു.


കുട്ടി ആണോ പെണ്ണോ എന്ന ചോദ്യവും കുഞ്ഞിനെ  കാണുവാനുള്ള ധൃതിയും അയാളുടെ നടത്തത്തിനു വേഗം കൂട്ടി ഓപ്പറേഷന്‍  തിയട്ടെരിനു  മുന്നില്‍ ഡോക്ടര്‍ നില്‍ക്കുന്നുണ്ടായിരുന്നു.


"എന്‍റെ കുഞ്ഞ്" അയാള്‍ ഡോക്ടറോട് ചോദിച്ചു.


"നിങ്ങളുടെ മകന്‍ പ്രസവിക്കുനതിനു മുംബ് തന്നെ നിങ്ങളോട് വിടപറഞ്ഞു  പോയിരിക്കുന്നു"
ഡോക്ടോ സാവതനം പറഞ്ഞു.


"എന്‍റെ മുഖം ഒന്ന് കാണുക പോലും ചെയ്യാതെ"
അയാള്‍ക്ക്‌ വാക്കുകള്‍ മുഴുമിപ്പിക്കാനായില്ല, കണ്ണുകളില്‍ ഇരുട്ട്  കയറി,  തല പെരുക്കുന്നത് പോലെ തോന്നി, അയാള്‍ തൊട്ടടുത്ത കസേരയില്‍ തളര്‍ന്നിരുന്നു.


ഓപ്പറേഷന്‍  തീട്ടെരില്‍ നിന്നു പുറത്തു വന്ന ഭാര്യയുടെ കരഞ്ഞു  കലങ്ങിയ കണ്ണുകളാണ് അയാള്‍ കണ്ടത്. അവളുടെ കവിളുകളെ കണ്ണുനീര്‍ തുള്ളികള്‍ നനച്ചുകൊണ്ടിരുന്നു.ഒന്നും സംസാരിക്കാനാകാതെ കരഞ്ഞുകൊണ്ടിരിക്കുന്ന ഭാര്യയോട്‌ ഒരു ആശ്വാസ വാക്ക് പറയാനുള്ള ശക്തി പോലും അയാള്‍ക്കുണ്ടായില്ല.


തകര്‍ന്നു പോയ ഭാര്യയുടെ കൈ പിടിച്ച് കൊണ്ടു തകര്‍ന്ന ഹൃതയവുമായി അയാള്‍ വീട്ടിലേക്കു കയറുമ്പോള്‍ മേശപ്പുറത്തു മകള്‍ക്കായി വാങ്ങിയ പാവ കിടക്കുന്നുണ്ടായിരുന്നു. അയാളതിനെ കയ്യിലെടുത്തു. അതിന്‍റെ കണ്ണുകള്‍ക്ക് ജീവനുള്ളതായി അയാള്‍ക്ക്‌ തോന്നി. അയാളുടെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ പാവയുടെ മുഖത്ത് പതിച്ചു.




...................................................... ശുഭം.....................................................

9/24/10

പിരിച്ചുവിടല്‍

കമ്പനിയുടെ പുതിയ മനെജേര്‍ ജോലിക്കാരുടെ മീറ്റിംഗ് വിളിച്ചു ചേര്‍ത്തു. അദ്ധേഹത്തിന്റെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ചു.


നമ്മള്‍ ജോലി ചെയ്യുന്ന കമ്പനിയോട് നൂറു ശതമാനം കൂറ് പുലര്‍ത്തുക. കൃത്യ സമയത്ത് ജോലിക്ക് വരുക, എങ്കിലേ കമ്പനിയിലെ കാര്യങ്ങള്‍ ശരിയായ വണ്ണം നടക്കുകയുള്ളൂ.


മനെജേര്‍ കമ്പനിയോട് നൂറു ശതമാനം കൂറ് പുലര്‍ത്തിയിരുന്നു.അദ്ദേഹം കമ്പനിയുടെ കാര്യത്തില്‍ വലിയ കണിശക്കാരനായിരുന്നു. ഓഫീസില്‍ വൈകി വാരല്‍ പതിവാക്കിയ ക്ലാര്‍കിനെ അഭേഹം തന്‍റെ കാബിനിലേക്ക്‌ വിളിപ്പിച്ചു.
മാനേജര്‍ അയാളോട് പറഞ്ചു.


നിങ്ങള്‍ ഇനിയും വൈകി വരുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കെതിരെ നടപടിയെടുക്കും.  വേണ്ടി വന്നാല്‍ ജോലിയില്‍ നിന്നു പിരിച്ചു വിടും.


പിറ്റേന്ന് കമ്പനിയില്‍ ആദ്യം എത്തിയത് ക്ലാര്‍ക്ക് ആയിരുന്നു. പക്ഷെ മാനേജരുടെ കസേര ഒഴിഞ്ചു കിടന്നു. കാരണം ക്ലാര്‍ക്ക് യൂണിയന്‍ നേതാവും  രാഷ്ട്രീയ പാര്‍ട്ടിയുടെ ചോട്ടാ  നേതാവും ആയിരുന്നു.